ലൈഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറക്കുന്നു; സർക്കാരിന് നഷ്ടം 213 കോടി

ലൈഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 9-ന് നടക്കാനിരിക്കുന്ന 54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പാനലില്‍ നിന്നുള്ള പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് പ്യുവര്‍-ടേം വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെയും റീഇന്‍ഷുറര്‍മാരെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ്. ഈ മാറ്റം അംഗീകരിക്കപ്പെട്ടാല്‍ സര്‍ക്കാരിന് വരുമാനത്തില്‍ ഏകദേശം 213 കോടി രൂപയുടെ നഷ്ടം വരാന്‍ സാധ്യതയുണ്ട്.

അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിന് ഫിറ്റ്മെൻ്റ് പാനല്‍ നാല് സാധ്യതകള്‍ അവതരിപ്പിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കും റീഇന്‍ഷൂറര്‍മാര്‍ക്കും 3,500 കോടി രൂപയുടെ ഗണ്യമായ വരുമാന നഷ്ടം വരുത്തിയേക്കാവുന്ന പൂര്‍ണ്ണമായ ഇളവ് നിര്‍ദ്ദേശിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഓപ്ഷന്‍. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രീമിയങ്ങളും 5 ലക്ഷം രൂപ വരെ കവറേജുള്ള പോളിസികളും ഒഴിവാക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍. ഇത് 2,100 കോടി രൂപയുടെ വരുമാനം കുറയ്ക്കാനാണ് സാധ്യത. കൂടുതല്‍ പരിമിതമായ നിര്‍ദ്ദേശം മുതിര്‍ന്ന പൗരന്മാര്‍ അടയ്ക്കുന്ന പ്രീമിയങ്ങളില്‍ മാത്രം ഇളവുകള്‍ വാഗ്ദാനം ചെയ്യുക എന്നതാണ്. ഇത് വരുമാനത്തില്‍ നിന്ന് 650 കോടി രൂപ കുറയാക്കാനാണ് സാധ്യത. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിൻ്റെ (ഐടിസി) ആനുകൂല്യം കൂടാതെ, എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് 5% ആയി കുറയ്ക്കുക എന്നതാണ് മറ്റൊരു ഓപ്ഷന്‍, ഇത് സര്‍ക്കാരിന് 1,750 കോടി രൂപ നഷ്ടമുണ്ടാക്കും.

സെപ്തംബര്‍ 9 ന് നടക്കുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ജിഎസ്ടി കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കും. ഇന്‍ഷുറന്‍സ് നിര്‍ദ്ദേശങ്ങള്‍ അജണ്ടയുടെ പ്രധാന ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ധനമന്ത്രി നിര്‍മല സീതാരാമന് ഇതുമായി ബന്ധപ്പെട്ട് കത്തെഴുതിയിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് നികുതി ചുമത്തുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗഡ്കരിക്ക് പുറമെ നിരവധി വിദഗ്ധരും ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കണമെന്ന കാര്യം മുന്നോട്ട് വച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments