പോലീസുകാരൻ എന്ന വ്യാജേനെ 80 ഓളം വനിതാ കോൺസ്റ്റബിളുമാരെ കബിളിപ്പിച്ച് യുവാവ്. 2കോടിയിൽ അധികം രൂപ ഇവരിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. ഒരു കോൺസ്റ്റബിളിനെ യുവാവ് വിവാഹം കഴിക്കുകയും ചെയ്തു. ബറേലിയിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. 8ാം ക്ലാസ്സ് വരെ മാത്രം വിദ്യഭ്യസമുള്ള പ്രതി ലഖ്‌നൗ എഡിജി ഓഫീസിലെ പോലീസെന്നാണ് യുവതികളോട് പറഞ്ഞിരുന്നത്.
പോലീസ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വനിത കോൺസ്റ്റബിളുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും പോലീസാണെന്ന വ്യജേന അവരെ പരിചയപ്പെടുകയുമായിരുന്നു. ലഖിംപൂർ ഖേരി സ്വദേശിയായ രാജൻ വർമ എന്ന ഇയാൾ പോലീസിൻ്റെ ചോദ്യംചെയ്യലിൽ പ്രതി ഇതുവരെ എട്ടോ പത്തോ സംഭവങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബറേലി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ വനിതാ പോലീസ് ഓഫീസറെ കബളിപ്പിച്ച് 30 ലക്ഷം രൂപ തട്ടിയെടുത്തെതായി ആരോപണമുണ്ട്.
ലഖിംപൂരിൽ നിന്നുള്ള സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ ഒരു കോൺസ്റ്റബിൾ നേരത്തെ പോലീസ് സേനയിൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം വാങ്ങി വർമയെ കബളിപ്പിച്ചിരുന്നു. സേനയിൽ പ്രവേശിക്കുന്നതിൽ സാധിക്കാതെ വന്നപ്പോൾ, വർമ്മ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ജീവിക്കാനും അവരുടെ ജീവിതശൈലി പഠിക്കാനും തുടങ്ങി. ഇത് പോലീസുമായുള്ള ആശയവിനിമയം വർദ്ധിപ്പിക്കുന്നതിന് കാരണമായി. പോലീസ് യൂണിഫോം ധരിക്കാനും സല്യൂട്ട് ചെയ്യാനും ആയുധങ്ങൾ കൈകാര്യം ചെയ്യാനും വർമ്മ പഠിച്ചു. തുടർന്ന് പോലീസ് സേനയിൽ ചേരുമെന്ന് ഒരു വനിതാ പോലീസിനോട് കള്ളം പറഞ്ഞ് വിവാഹം കഴിച്ചു. ഭാര്യ സത്യം കണ്ടെത്തിയതോടെ അവർ പിരിഞ്ഞു. ഇതേത്തുടർന്നാണ് ഇയാൾ മറ്റ് വനിതാ പോലീസുകാരെയും ഇതേ രീതിയിൽ കബളിപ്പിക്കാൻ തുടങ്ങിയത്.
ബറേലിയിൽ നിന്നുള്ള ഒരു വനിതാ കോൺസ്റ്റബിൾ അയാൾക്കെതിരെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതോടെയാണ് സംഭവം വെളിച്ചത്താകുന്നത്.