
പുതിയ സിനിമാ നയം രൂപീകരണ സമിതിയില്‍ നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. ലൈംഗികപീഡന കേസില്‍ പ്രതിയായ മുകേഷിനെ സിപിഎം നിര്‍ദേശ പ്രകാരമാണ് സമിതിയില്‍ നിന്നും ഒഴിവാക്കിയത്.
സിനിമാ മേഖലയില്‍ നടന്ന് വരുന്ന പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്യുന്നതിനുള്ള കോൺക്ലേവിന് മുന്നോടിയായി സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണ്‍ സമിതിയുടെ ചെയര്‍മാനായിട്ടാണ് നിയമിതനായത്.
മുകേഷ് സമിതിയില്‍ ഉണ്ടാകുന്നത് വിവാദമായി മാറുകയും, പ്രതിപക്ഷം അദ്ദേഹത്തെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ഡയറക്ടർ വിനയന്‍, ആഷിഖ് അബു എന്നിവരും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളി.
എംഎല്‍എ സ്ഥാനത്തുനിന്ന് മുകേഷ് രാജി വെക്കാന്‍ തയ്യാറായിട്ടില്ല. സമിതിയില്‍ മുകേഷിനെ കൂടാതെ, മഞ്ജു വാര്യര്‍, പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നിഖില വിമല്‍, നിര്‍മ്മാതാവ് സന്തോഷ് കുരുവിള എന്നിവരും ഉള്‍പ്പെടുന്നു.