ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഓണം വെള്ളത്തിലാകുമെന്ന ആശങ്കയിൽ മലയാളികൾ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Bay of Bengal

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ബം​ഗാൾ ഉൾക്കടലിൽ ആന്ധ്ര- ഒഡിഷ തീരത്തിന് സമീപത്തായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ശനി, ഞായർ ദിവസങ്ങൾക്ക് ശേഷം മഴ ശക്തമാകാനുള്ള സാധ്യതയും കൂടുതലാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻെ്റ പ്രവചനം.

വരുന്ന ഏഴ്, എട്ട് തീയതികളിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ എട്ടിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമായി.

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഴ മുന്നറിയിപ്പ് വരുമ്പോൾ ജനങ്ങളുടെ ആശങ്കയും ഉയരുകയാണ്. വടക്കൻ കേരളത്തിലാണ് മഴ ലഭിക്കാനുള്ള സാധ്യത കൂടുതൽ. എന്നാൽ തീവ്ര മഴയ്‌ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. മദ്ധ്യപടിഞ്ഞാറൻ അറബിക്കടലിൽ ന്യൂനമർദ്ദം ഒമാൻ തീരത്തിന് സമീപത്ത് ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments