Cinema

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’: വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ത്രില്ലർ സിനിമ

മിന്നൽ മുരളി”ക്ക് ശേഷം, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് സോഫിയ പോളിന്റെ നിർമാണത്തിൽ പുതിയൊരു ചിത്രവുമായി എത്തുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഈ ബിഗ് ബജറ്റ് മിസ്റ്ററി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ പേര് “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ”. നവാഗതരായ ഇന്ദ്രനീൽ ഗോപികൃഷ്ണനും രാഹുൽ ജി.യും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ആകാംഷ നിറഞ്ഞ ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. ചിത്രത്തിന്റെ താരനിരയടക്കമുള്ള മറ്റ് വിശദാംശങ്ങൾ ഉടൻ പുറത്ത് വരും. പ്രേം അക്കാട്ടുവിന്റെ ഛായാഗ്രഹണത്തിൽ, ആർ സീയുടെ സംഗീത സംവിധാനത്തിൽ ഈ ചിത്രം അടുത്ത വർഷം പ്രേക്ഷകർക്ക് മുന്നിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *