ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക : സർക്കാർ ജീവനക്കാർക്ക് 3 മാസത്തെ ശമ്പളം നഷ്ടം

പെന്‍ഷന്‍കാരില്‍ നിന്നും 900 കോടി അപഹരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : മുൻ ധനകാര്യ മന്ത്രിമാരും കെ.എൻ ബാലഗോപാലും തമ്മിലുള്ള വ്യത്യാസം ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ചർച്ച വിഷയമാണ്. കുടിശികകൾ കൃത്യമായി നൽകുന്നവരാണ് മുൻ ധനകാര്യ മന്ത്രിമാർ എങ്കിൽ ബാലഗോപാൽ അതിൽ നിന്നും വ്യത്യസ്തനാണ്. എന്തെന്നാല്‍ കുടിശികകള്‍ പരമാവധി നീട്ടി കൊണ്ടു പോകുക എന്ന ശൈലിയാണ് ബാലഗോപാലിൻ്റേത്. സമ്പദ് വ്യവസ്ഥയുടെ കടയ്ക്കൽ കത്തി വയ്ക്കുകയാണ് ബാലഗോപാൽ ഇതിലൂടെ ചെയ്യുന്നതെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.

മുൻ കാലങ്ങളിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. എന്നിട്ടും കുടിശികകൾ മുൻ ധനകാര്യമന്ത്രിമാർ അനന്തമായി നീട്ടിയിരുന്നില്ല. ജീവനക്കാരനും പെൻഷൻകാരനും മറ്റുള്ളവർക്കും സർക്കാർ നൽകുന്ന പണം മാർക്കറ്റിൽ ഇറങ്ങി സാമ്പത്തിക ശാസ്ത്ര പ്രകാരം ആറ് കറക്കം കറങ്ങി പല വിധ നികുതികൾ വഴി ഖജനാവിലേക്ക് തിരിച്ചെത്തും. അത് വഴി സമ്പദ് വ്യവസ്ഥ ചലിക്കുകയും ചെയ്യും. ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക ഇത്രയും ഉയർന്ന കാലഘട്ടം കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

ക്ഷാമബത്ത കുടിശിക 22 ശതമാനം ആയതോടെ സർക്കാർ ജീവനക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ഏകദേശം 3 മാസത്തെ ശമ്പളമാണ്. ഒരു മാസം 7 ദിവസത്തെ ശമ്പളമാണ് കുടിശിക 22 ശതമാനം ആയതോടെ നഷ്ടപ്പെടുന്നത്. ഒരു വർഷം ഇതുമൂലം 60,000 രൂപ മുതൽ 500000 രൂപ വരെ ജീവനക്കാരന് നഷ്ടപ്പെടുന്നു. അതേസമയം, സമാന രീതിയിലുള്ള നഷ്ടമാണ് പെൻഷൻകാർക്കും സംഭവിക്കുന്നത്. ക്ഷാമ ആശ്വാസ കുടിശിക 22 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഇതു മൂലം 7 ദിവസത്തെ പെൻഷൻ പ്രതിമാസം നഷ്ടപ്പെടുന്നു. അങ്ങനെ ഒരു വർഷം ഏകദേശം 3 മാസത്തെ പെൻഷനാണ് നഷ്ടപ്പെടുക. 30,000 രൂപ മുതൽ 2,40, 000 രൂപ വരെയാണ് പ്രതിവർഷ നഷ്ടം. 22 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കൊടുക്കാത്തതിലൂടെ സർക്കാർ ഖജനാവിന് ലാഭം 900 കോടി രൂപയാണ്. അതായത് ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പ്രതിമാസം 900 കോടി സർക്കാർ അപഹരിക്കുന്നുണ്ട് എന്നർത്ഥം.

അർഹതപ്പെട്ട ക്ഷാമബത്തയും ക്ഷാമ ആശ്വാസവും തടഞ്ഞ് വച്ചതിലൂടെ ഒരു വർഷം 10800 കോടി രൂപയാണ് ഖജനാവിന് ലാഭം. ഇങ്ങനെ ബാലഗോപാലിൻ്റെ പിടിച്ചു വയ്ക്കൽ നയം മൂലം സമ്പദ് വ്യവസ്ഥ ദുർബലമായിരിക്കുകയാണ്. എന്തായാലും പണം പണത്തെ പ്രസവിക്കുന്നു എന്ന ധനകാര്യ മാനേജ്മെൻ്റിൻ്റെ ബാലപാഠം മന്ത്രി കസേരയിൽ എത്തി വർഷം 3 കഴിഞ്ഞിട്ടും ബാലഗോപാലിന് മനസിലായിട്ടില്ല എന്ന് ചുരുക്കം.

3.5 6 votes
Article Rating
Subscribe
Notify of
guest
7 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Sivadasan
Sivadasan
2 months ago

അങ്ങനെ പറയാതെ സുഹൃത്തേ. ബാലഗോപാലനെ എണ്ണതേപ്പിക്കമ്പം ഏവർക്കുമിരുന്നു പാടാമെന്നൊരു പാട്ടില്ലേ? ഞാൻ പാട്ടു പഠിക്കാൻ പ്രിയനാണ്. അതിനാൽ തടസ്സപ്പെടുത്തരുതേ സോദരാ.

Jayarajan PV
Jayarajan PV
2 months ago
Reply to  Sivadasan

എന്റെ ബാലഗോപാലനെ എന്നതേപ്പിക്കുമ്പം പാടെടീ… 😂😂😂

Sudeep
Sudeep
2 months ago

പാവപ്പെട്ട പൂട്ടിയ ഒരു പാട് പ്രൈവറ്റ് സ്ഥാപനങ്ങളുടെ,സാധാരണക്കാരുടെ കണ്ണുനീർ!

R Ajith
R Ajith
2 months ago

അങ്ങനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് ശമ്പളം കിട്ടിയാല്‍ മാത്രമേ സമ്പത്ത് വ്യവസ്ഥ ചലിക്കു എന്ന് പറയുന്നതിൽ ഒരു അര്‍ത്ഥവും ഇല്ല. അവര്‍ക്കു മുടക്കമില്ലാതെ കിട്ടി കൊണ്ടിരിക്കുന്നത് കിട്ടുന്നുണ്ടല്ലോ.

CVP
CVP
2 months ago

എല്ലായ്പ്പോഴും കടമെടുത്തു കൊണ്ടിരുന്നാൽ എന്നാണ് / എങ്ങിനെ ആണ് ഇതു തിരിച്ചടക്കുക ഗോപാലേട്ടാ?

Neel
Neel
2 months ago

അതെ അതെ… സർക്കാർ ഗൂണ്ടകൾക്ക് പണം താമസിച്ചാൽ അത് ‘കടക്കൽ കത്തി’ വക്കുന്നത് തന്നെ. മറ്റുള്ളവരെല്ലാം ഇ മാടമ്പിമാരുടെ അടിമകൾ ആണല്ലോ.

Anilkumar
Anilkumar
1 month ago

സർക്കാർ ജീവനക്കാർക്കു നല്ല ശമ്പളം
മുടക്കമില്ലാതെ കിട്ടുന്നുണ്ടല്ലോ. ബാക്കി 97% ജനങ്ങളുടെ കഷ്ടം ആരും പറയുന്നില്ലല്ലോ 😭😭