ന്യൂഡൽഹി: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരു മാസത്തെ ശമ്പളം രണ്ട് ലക്ഷത്തി മുപ്പതിനായിരം (2,30,000) രൂപയാണ് രാഹുൽ ഗാന്ധി വയനാടിൻറെ പുനർനിർമ്മാണത്തിന് വേണ്ടി നൽകിയത്.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുനരധിവാസ ഫണ്ടിലേക്കാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പണം നൽകിയത്.
വയനാട് അതി മനോഹരമായ ഒരു പ്രദേശമാണെന്നും ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നുപോയ ആ നാടിനെ കൈപിടിച്ച് കയറ്റാനും പുനർനിർമിക്കാനും നമുക്ക് ഒരുമിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വയനാട് പുനരധിവാസത്തിന് എല്ലാവരും സഹായം ചെയ്യണമെന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.