മലപ്പുറം എസ് പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ പൊലീസ് കയ്യാങ്കളി

അഴിമതി ഭരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് മർദനം അഴിച്ചുവിട്ടു.

malappuram youth congress

മ​ല​പ്പു​റം: അഴിമതി ഭരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് മർദനം അഴിച്ചുവിട്ടു. മലപ്പുറം എസ്‌പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെയാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. ആഭ്യന്തരമന്ത്രി രാജി വെയ്ക്കണമെന്നും, പോലീസ് ക്രിമിനുകളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്‌പി ഓഫീസ് മാർച്ച്. ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയ് മാർച്ച് ഉദ്ഘാടനം ചെയ്‌തു.

ജനാധിപത്യപരമായി സമരം ചെയ്യാൻ എത്തിയ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു. പൊലീസ് സേനയിലെ ഉന്നതരുടെ കള്ളക്കടത്ത് ലോബി ബന്ധം, അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സമരം പ്രഖ്യാപിച്ചത്.

മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ഒരു പ്രവർത്തകനെ മർദ്ദിച്ച് വാഹനത്തിൽ കയറ്റിയത് സംഘർഷത്തിലേക്ക് നയിച്ചത്. അറസ്റ്റ് ചെയ്‌ത പ്രവർത്തകനെ വിടാൻ തയ്യാറാകാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പാലക്കാട് – കോഴിക്കോട് ദേശീയപാത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.

റോഡ് ഉപരോധനത്തിനിടെ പൊലീസ് ക്രൂരമായ മർദന മുറകൾ അഴിച്ച് വിടുകയായിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ വലിച്ചിഴച്ചും വീണുകിടന്നവരെ ചവിട്ടിയും ലാത്തികൊണ്ട് കുത്തിയും മർദനം തുടരുക ആയിരുന്നു. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments