CinemaKerala

ബോളിവുഡ് കീഴടക്കാൻ ഫാഫ; അരങ്ങേറ്റ ചിത്രം ഇംതിയാസ് അലിക്കൊപ്പം

മലയാളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ ഫഹദ് ബോളിവുഡിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയായിരിക്കും ഫഹദ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തുകയെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഫഹദും ഇംതിയാസും തമ്മില്‍ നിരവധി തവണ ചർച്ചകള്‍ നടത്തിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സിനിമയിലെ നായിക ഉള്‍പ്പടെയുള്ള വേഷങ്ങള്‍ക്കായുള്ള കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ മാസങ്ങളില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *