CinemaKerala

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ

കൊച്ചി: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തില്‍ വലിയ വിവാദം പുകയുകയാണ്.നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പവര്‍ ഗ്രൂപ്പ് എന്ന പരാമർശത്തില്‍ ഇപ്പോള്‍ തന്റെ അഭിപ്രായം പറയുകയാണ് ധ്യാൻ. ഒരു ഉദ്ഘാടന വേദിയില്‍ ഇത് സംബന്ധിച്ച്‌ ധ്യാന്‍ പറയുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പവര്‍ ഗ്രൂപ്പിനെ സംബന്ധിച്ച്‌ പറയുന്നുണ്ട്. കേട്ടിട്ടില്ല, അങ്ങനെ പറയുമ്പോൾ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്ന ഞാനല്ലെ പവര്‍ ഗ്രൂപ്പ്. ആ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളാണ് ഞാന്‍. സിനിമ ഇപ്പോഴലെ ചെയ്യാന്‍ പറ്റൂ, കിട്ടുമ്പോൾ ചെയ്യുക” ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ധ്യാന്‍ പറയുന്നത്. ധ്യാനിന്‍റെ പരാമര്‍ശത്തിന് ആളുകള്‍ ചിരിക്കുന്നതും കൈയ്യടിക്കുന്നതും വീഡിയോയിലുണ്ട്.

അതേ സമയം ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സോഫിയ പോള്‍ നേതൃത്വം നല്‍കുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നിര്‍മ്മാതാക്കള്‍. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രമായ ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുറത്തിറങ്ങുക.

ഇന്ദ്രനീല്‍ ഗോപീകൃഷ്ണൻ, രാഹുല്‍ ജി എന്നിവർ ചേർന്ന് രചിച്ച്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ് ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടു. ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുതിയ കേസ് ഏറ്റെടുക്കുന്നതാണ് ഇതിവൃത്തം. ടൈറ്റില്‍ കഥാപാത്രമായി തന്നെയാണ് ധ്യാന്‍ എത്തുന്നത്.

മിന്നല്‍ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. പ്രേം അക്കാട്ടു, ശ്രയാൻ്റി എന്നിവർ ചേർന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ് സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ ആണ്. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കല-സംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ് ഷാജി പുല്‍പള്ളി, ഡിജിറ്റല്‍ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

Leave a Reply

Your email address will not be published. Required fields are marked *