NationalNews

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്ഗണ്ടിൽ 9 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

റായ്‌പൂർ: ഛത്തീസ്ഗഢിലെ ബസ്തർ മേഖലയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒൻപത് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിക്ക് സമീപമുള്ള വനത്തിൽ നക്സലൈറ്റുകളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ല റിസർവ് ഗാർഡും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 9 പേർ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢില്‍ ഈ വർഷം ഇതുവരെ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ എണ്ണം 154 ആയി. ബിജാപുർ ജില്ലയില്‍ രണ്ടു ദിവസത്തിനിടെ 13 നക്സലൈറ്റുകളെ സംയുക്ത ദൗത്യസേന അറസ്റ്റ് ചെയ്തതായും റിപോർട്ടുണ്ട്.

രണ്ടാം തിയതി രാവിലെ 10 മണിയോടെ വനത്തിൽ ആയുധ ധാരികളായ നക്സലുകൾ താവളം അടിച്ചിരിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു സംയുക്ത സുരക്ഷാ സേനയുടെ നടപടിയെന്ന് ഏറ്റുമുട്ടലെന്ന് ബസ്തർ മേഖല ഐ.ജി.സുന്ദർ രാജ് വ്യക്തമാക്കി.

ഏറ്റുമുട്ടൽ ദീർഘനേരം നീണ്ടു നിന്നുവെന്നും ഇതിനുശേഷം യൂണിഫോം ധധാരികളായ ഒൻപത് നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെടുക്കുക ആയിരുന്നു എന്നാണ് ഐ.ജി. യുടെ വിശദീകരണം. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയാതായി പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *