
പീഡനപരാതി: മുകേഷ് അടക്കം 4 പേരുടെ മുൻകൂർ ജാമ്യഹർജികൾ ഇന്ന് പരിഗണിക്കും…
അതിജീവിതയായ നടിയുടെ പരാതിയിൽ പീഡനക്കേസിലും സ്ത്രീത്വത്തെ അപമാനിച്ച കേസിലും പ്രതികളായ നടൻ എം.മുകേഷ് എംഎൽഎ, അഡ്വ. വി.എസ് ചന്ദ്രശേഖരൻ, നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരൂടെ മൂൻകൂർ ജാമ്യപേക്ഷ ഒരുമിച്ച് പരിഗണിക്കും. മുൻകൂർ ജാമ്യ ഹർജികളിൽ എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ പ്രാധമിക വാദം കേട്ടിരുന്നു മുകേഷ്, ചന്ദ്രശേഖരൻ എന്നിവരുടെ അറസ്റ്റ് ഇന്ന് വരെ കോടതി തടഞ്ഞിട്ടുണ്ട്
ഇതിൽ മണിയൻപിള്ള രാജു ഒഴികെ മൂന്നുപേർക്കും എതിരെ പീഡനക്കുറ്റത്തിനാണു കേസ്. ഇടവേള ബാബു ഒഴികെയുള്ളവരുടെ ഹർജികളിൽ കോടതി ഇന്നലെ രണ്ട് മണിക്കൂർ വാദം കേട്ട ശേഷമാണു നാള് ഹാരജികളും ഒരുമിച്ച് പരിഗണിക്കാൻ മാറ്റിയത്. പ്രോസിക്ക്യൂഷനുവേണ്ടി ജില്ല പബ്ലിക്ക് പ്രോസിക്ക്യൂട്ടർ മനോജ് ജി. കൃഷ്ണൻ ഹാജരായി.
ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയ നടന്മാരായ മുകേഷിനും സിദ്ദിഖിനും ഇന്ന് നിർണായകം. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.ഹൈക്കോടതിയാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോള്‍ പറയുന്നത് എന്നും കോടതിയില്‍ പറഞ്ഞു. യുവ നടിയാണ് സിദ്ദിഖിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമ ചർച്ച ചെയ്യാനായി ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തി പീഡനത്തിന് ഇരയാക്കി എന്നാണ് നടി പരാതിയില്‍ പറഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ സിദ്ദിഖിനെതിരെ സാഹചര്യ തെളിവുകളും കണ്ടെത്തിയിരുന്നു.
അതേസമയം എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹർജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയില്‍ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതിജീവിതയ്ക്ക് അടുത്തകാലം വരെ നടൻ മുകേഷുമായുണ്ടായിരുന്ന സൗഹൃദം തെളിയിക്കാനുള്ള ഡിജിറ്റൽ രേഖകളാണ് അഭിഭാഷ്കൻ കോടതിക്കു കൈമാറിയത്. സമാന സ്വഭാവമുള്ള പരാതികൾ വർഷങ്ങൾക്കു മുൻപ് ഇതേ പരാതിക്കാരി പലർക്കും എതിരെ ഉന്നയിച്ചതാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സ്തീത്വത്തെ അപമാനിച്ച കുറ്റത്തിന് പ്രതിയായ മണിയൻപിള്ള രാജൂ കുറ്റകൃത്യം ചെയ്തതായി പറയുന്ന കാലത്ത് ഈ കുറ്റം പൊലീസിനു ജാമ്യം നൽകാൻ കഴിയുന്ന കുറ്റകൃത്യമായിരുന്നെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നു പ്രതിഭാഗം പറഞ്ഞു.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണു ഹർജികൾ പരിഗണിക്കുന്നത്. പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്നതിനാൽ കേസിൽ അടച്ചിട്ട കോടതിമുറിയിലാണു വാദം നടക്കുന്നത്.