
‘പൊൻമാൻ്റെ’ പുതിയ പോസ്റ്റർ പുറത്ത്
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിലെ പോസ്റ്റർ പുറത്ത്. ലിജോമോൾ ജോസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറക്കിയത് . അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന പൊൻമാന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. ജിആർ ഇന്ദുഗോപൻ ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ബിജു മേനോൻ നായകനായ ‘നടന്ന സംഭവം’ എന്ന ചിത്രത്തിന് ശേഷം ലിജോമോൾ നായികയായെത്തുന്ന ചിത്രമാണിത്. ബേസിൽ ജോസഫ്, ലിജോമോൾ ജോസ് എന്നിവർക്കൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്.