ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ


സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതല്‍ ആരംഭിക്കും. 6 ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾക്കും (അന്ത്യോദയ അന്ന യോജന) വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ ലഭിക്കും.

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ കിറ്റുകൾ നേരിട്ട് എത്തിക്കും.

പൊതുവിഭാഗം സബ്സിഡി (നീല) കാർഡ് ഉടമകൾക്കും പൊതുവിഭാഗം (വെള്ള) കാർഡുടമകൾക്കും 10 കിലോ അരി 10.90 രൂപ നിരക്കിൽ സ്പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ റേഷനോടൊപ്പം മുൻഗണനേതര ( പിങ്ക് ) വിഭാഗക്കാർക്ക് സ്പെഷ്യൽ അരി ലഭിക്കും. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാർഡുകാർക്കും 29.76 ലക്ഷം വെള്ള കാർഡുകാർക്കും ഉൾപ്പെടെ ആകെ 52.38 ലക്ഷം കാർഡുടമകൾക്ക് പ്രയോജനം ലഭിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments