കാലിഫോർണിയ: ആപ്പിൾ ഐഫോൺ 16നായുള്ള കാത്തിരിപ്പിലാണ് എല്ലാ ഐഫോൺ പ്രേമികളും. സെപ്റ്റംബർ 9ന് നടക്കുന്ന ആപ്പിളിൻ്റെ് ലോഞ്ച് ഇവൻ്റിലാണ് പുതിയ ഐഫോൺ മോഡൽ കമ്പനി അവതരിപ്പിക്കുക പുതിയ . ‘ഇറ്റ്‌സ് ഗ്ലോ ടൈം’ എന്ന് പേരിട്ടിരിക്കുന്ന ഇവൻ്റിനായുള്ള കാത്തിരിപ്പിലാണ് ടെക്ക് ലോകം.
ഐഫോൺ 16 സീരീസ്, ആപ്പിളിൻ്റെ് മറ്റ് ചില ഗാഡ്ജറ്റുകൾ എന്നിവയാണ് ഇവന്റിൽ പുറത്തിറക്കുക. ഇതിനോടൊപ്പം നിലവിലുള്ള ചില സ്മാർട്ട്‌ഫോൺ മോഡലുകളും ഡിവൈസുകളും ആപ്പിൾ പിൻവലിക്കാനും സാധ്യതയുണ്ട്. ഏതൊക്കെയാണ് പിൻവലിക്കാൻ സാധ്യതയുള്ള ആപ്പിൾ ഡിവൈസുകൾ ഐഫോൺ 16 സീരീസുകൾ വിപണിയിൽ ഇറങ്ങുന്നതോടെ, ഐഫോൺ 15 പ്രോ,ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ പിൻവലിക്കാനാണ് സാധ്യതയെന്നാണ് നിഗമനം. ഈ രണ്ട് സീരീസുകൾ പിൻവലിച്ചാലും ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ വിപണിയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
15 സീരീസുകളോടൊപ്പം ഐഫോൺ 14 പ്ലസ്, ഐഫോൺ 13 എന്നിവയും പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. എഫോൺ 13 കൂടി ഇല്ലാതാകുന്നതോടെ, ഐഫോണിൻ്റെ് താങ്ങാവുന്ന വിലയുള്ള ഏക സ്മാർട്ട് ഫോാൺ ആയി ഐഫോൺ 14 മാറും.