മാനദണ്ഡങ്ങൾ ലംഘിച്ച് വനിതാ ജീവനക്കാരിക്ക് ദൽഹിയിലേക്ക് മാറ്റം

സുഷമാഭായിയെ ദൽഹിയിലേക്ക് തട്ടിയത് പ്രതികാര നടപടിയെന്ന് ആക്ഷേപം. കാരണം ട്രിബ്യൂണലില്‍ നിയമപോരാട്ടം നടത്തിയത്.

Kerala Secretariat and Delhi Kerala House

സെക്രട്ടേറിയറ്റിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ദൽഹിയിൽ നിയമനം. നോർക്ക റൂട്ട്സിൽ മാനേജർ പ്രോജക്ട്സായി ജോലി ചെയ്തിരുന്ന പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി എസ് സുഷമാ ഭായിയെയാണ് ഡെപ്യൂട്ടി സെക്രട്ടറിയായി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ദൽഹി കേരള ഹൗസിൽ നോർക്ക ഡെവലപ്മെൻ്റ് ഓഫീസറായി നിയമിച്ചത്.

എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് പ്രതിപക്ഷ സർവീസ് സംഘടനാംഗത്തെ ഡല്‍ഹിയിലേക്ക് തട്ടിയിരിക്കുന്നത്. 2022 ഏപ്രിൽ 1 ലെ ജി ഒ എം എസ് 52/2022/ജി എ ഡി ഉത്തരവ് പ്രകാരം സെക്രട്ടേറിയറ്റിലെ സ്ഥലം മാറ്റ മാർഗനിർദ്ദേശങ്ങളനുസരിച്ച് തിരുവനന്തപുരം ജില്ലക്കകത്തുള്ള ഡെപ്യൂട്ടേഷൻ നിയമനങ്ങൾ ജീവനക്കാരൻ്റെ സമ്മതം കൂടാതെ തന്നെ നടത്താം. എന്നാല്‍, തിരുവനന്തപുരത്തിന് പുറത്തുള്ള നിയമനങ്ങൾക്ക് ജീവനക്കാരൻ്റെ സമ്മതം കൂടിയേ തീരൂ. ഇവിടെ യാതൊരു സമ്മതപത്രവും കൂടാതെ വനിത ജീവനക്കാരിയെ സംസ്ഥാനത്തിന് പുറത്ത് ദൽഹിയിലേക്ക് നിയമിച്ചിരിക്കുകയാണ്.

ഈ വർഷമാദ്യം നടന്ന വകുപ്പുതല പ്രൊമോഷൻ കമ്മിറ്റിയിൽ ഓൺലൈൻ പോർട്ടലായ സ്കോർ കേരള (SCORE) വഴി 2022 ഫെബ്രുവരിയിൽ സമർപ്പിച്ച 2021 ലെ നാലു മാസത്തെ കോൺഫിഡൻഷ്യൽ റിപ്പോര്ട്ട് ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ടിങ്കു ബിസ്വാൾ ഐഎഎസിൻ്റെ ഇൻബോക്സിൽ ഉണ്ടായിരുന്നിട്ടും, സിആർ ലഭിച്ചില്ലെന്ന് കാട്ടി ഡിപിസി ലിസ്റ്റിൽ നിന്നും തഴയുകയുയായിരുന്നു.

സമാനകാരണങ്ങളാൽ മറ്റ് രണ്ട് പേരെയും ഡിപിസി ലിസ്റ്റിൽ നിന്നും തഴഞ്ഞിരുന്നു. സുഷമാ ഭായിയുടെ സി.ആർ. 720 ദിവസമാണ് ഐഎഎസ് ഉദ്യാേഗസ്ഥ കയ്യിൽ വച്ചിരുന്നത്. സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമാണ് ഐഎഎസ് ഉദ്യോഗസ്ഥ സിആർ അംഗീകരിച്ചത്.

പിന്നീട് പരാതി സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ 2024 മെയ് 25 ന് അഡ്ഹോക്ക് ഡിപിസി കൂടിയെങ്കിലും സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിച്ചു. മെയ് മാസത്തെ ഒഴിവുകളിൽ ജൂൺ 5 ന് പ്രൊമോഷൻ ഉത്തരവുകൾ ഇറക്കിയ ശേഷമായിരുന്നു ലിസ്റ്റ് പ്രസിദ്ധികരിച്ചത്. തുടർന്ന് അഡ്വ എൻ.പരമേശ്വര കുമാർ മുഖേന കേരള അഡ്മിനിസേട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്തു.

ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിൽ നിലവിൽ ഒഴിവുകളൊന്നുമില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഗവൺമെൻ്റ് പീഡർ വാദിച്ചുവെങ്കിലും ജൂനിയർമാരായ 2പേർ ‘ഡെപ്യൂട്ടി സെക്രട്ടറിമാരായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി 2 ആഴ്ചക്കകം ഹർജിക്കാരിക്ക് ഡെപ്യൂട്ടി സെക്രട്ടറി കേഡറിൽ നിയമനം നൽകിയിരിക്കണമെന്ന് ജസ്റ്റിസ് (റിട്ട.) പി വി ആശ, ഡോ. പ്രദീപ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ജൂലൈ 18 ന് ഉത്തരവിട്ടു. ഇതിനുള്ള പ്രതികാരമെന്നോണമാണ് സുഷമാഭായിയെ ദൽഹിയിൽ നിയമിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments