CrimeNational

ചികിത്സയ്‌ക്കെത്തിയ പതിനൊന്ന് വയസുകാരിക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം, പ്രതി അറസ്റ്റില്‍

ആഗ്ര; ആഗ്രയിലെ ആശുപത്രിയില്‍ പതിനൊന്ന് വയസുകാരിക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം. സെപ്തംബര്‍ 10നാണ് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെയാണ് ഡോക്ടറെ എസ്എന്‍ മെഡിക്കല്‍ കോളേജിലെ റസിഡന്റ് ഡോക്ടറായ ദില്‍ഷാദ് ഹുസൈന്‍ (23) പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്ത് വന്നതോടെ ആഗ്ര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മെഡിക്കല്‍ കോളേജ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ആദ്യം ഡോക്ടറെ സംരക്ഷിക്കാനാണ് ആശുപത്രിയില്‍ നിന്ന് ശ്രമം ഉണ്ടായത്.

ഡോക്ടറുടെ ക്യാബിനിലേയ്ക്ക് ചികിത്സയ്ക്ക് പോയ മകളോട് മോശമായി പെരുമാറിയെന്നും ഡോക്ടര്‍ തന്റെ രഹസ്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്നും മകള്‍ പറഞ്ഞുവെന്നും സെപ്തംബര്‍ 10ന് രാത്രി 11.50 ഓടെയാണ് സംഭവം നടന്നതെന്നും തുടര്‍ന്ന് 1098 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് അധികൃതര്‍ വിവരമറിയിച്ചു. സെപ്തംബര്‍ 11-ന് വാട്‌സ്ആപ്പിലൂടെ തന്റെ മകളുടെ ഡിസ്ചാര്‍ജ് നോട്ടീസ് ആശുപത്രി നല്‍കിയെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. ‘

‘ഞങ്ങള്‍ ഒരിക്കലും ഇവിടെ വന്നിട്ടില്ലെന്ന് കാണിക്കാനും ഡോക്ടറെ സംരക്ഷിക്കാനും ആശുപത്രി അധികൃതര്‍ ശ്രമിച്ചിരുന്നു. പിന്നീട് ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ കേസില്‍ ഇടപെടുകയും ആശുപത്രിയില്‍ എത്തുകയും ചെയ്തതോടെയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിക്കാണ് ഈ സംഭവത്തെക്കുറിച്ച് താനറിയുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് ഗുപ്ത പറഞ്ഞു. ‘കാര്യം അന്വേഷിക്കാന്‍ ഞാന്‍ വകുപ്പ് മേധാവിയെ ഏല്‍പ്പിക്കുകയും പുലര്‍ച്ചെ 4 മണിക്ക് ഞങ്ങള്‍ ഡോക്ടറെ പോലീസിന് കൈമാറിയെന്നും ഗുപ്ത പറഞ്ഞു, ”കുടുംബത്തെയോ കുട്ടിയെയോ ആരും കൈകാര്യം ചെയ്യാനോ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *