Kerala

പി ശശിയെ മാറ്റിയേക്കും; പാർട്ടി സമ്മേളനത്തിന് മുമ്പ് മുഖ്യൻ്റെ ചിറകരിയും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റിയേക്കും. പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് ശശിക്ക് എതിരെയുള്ള നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പാർട്ടി സമ്മേളനം തുടങ്ങുന്നതിനു മുമ്പേ തീരുമാനം ഉണ്ടായേക്കും.

പി.വി. അൻവർ എം.എൽ.എയുടെ ആരോപണം പാർട്ടിയേയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ പി. ശശിക്കെതിരെ ശക്തമായവികാരമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമായിരിക്കും. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ ഗുരുതര ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചത്.

ശശിക്കെതിരെ അന്വേഷണം ഉണ്ടാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. വിവാദങ്ങളിൽ. പ്രതികരിക്കാനില്ലന്ന് പി. ശശിയും അറിയിച്ചു. പി വി അൻവർ എംഎല്‍എ കടന്നാക്രമിച്ചത് അജിത് കുമാറിനെ ആണെങ്കിലും ലക്ഷ്യമിട്ടത് പി ശശിയെയാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് അജിത് കുമാറിനെതിരെ അന്വേഷണം വരുമ്പോൾ  സമാന ആരോപണം നേരിടുന്ന ശശിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് ആകില്ല.

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട്  പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിയരുന്ന എം ശിവശങ്കറിനെതിരെ കേസെടുത്തപ്പോഴുള്ള സാഹചര്യത്തിന് സമാനമാണ് ഇപ്പോഴത്തെ സ്ഥിതി. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരുന്നതനുകൂടി  സ്വര്‍ണക്കടത്ത്  ബന്ധമെന്ന ആരോപണമാണ് ശക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *