
അനുമതിയില്ലാതെ പാട്ട് എഡിറ്റ് ചെയ്ത് ഉപയോഗിച്ചു; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ‘ആടുജീവിതം’ നിര്‍മ്മാതാക്കള്‍.
കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിർമ്മാതാക്കള്‍. ആടുജീവിതം സിനിമയ്ക്ക് വേണ്ടി എ.ആർ റഹ്മാൻ ഒരുക്കിയ പാട്ട്, ക്ലബ്ബ് എഡിറ്റ് ചെയ്ത് ഉപയോഗിച്ചുവെന്നതാണ് നിർമാതാക്കളായ വിഷ്വല്‍ റൊമാൻസ് പരാതി പറയുന്നത്. പാട്ടിന്റെ പകർപ്പവകാശം ക്ലബ്ബിന്റെ ഉടമസ്ഥരായ യുകെ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാല്‍ പാട്ട് എഡിറ്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതി നല്‍കിയിരുന്നില്ല.
ഇത് കാണിച്ച് നിർമാതാക്കള്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ പാട്ടിന്റെ അവകാശം പണം കൊടുത്ത് വാങ്ങിയിരുന്നെന്നും അവകാശമുള്ള പാട്ടുകള്‍ കമ്പനിക്ക് ഇങ്ങനെ ഉപയോഗിക്കാറുണ്ടെന്നും കൊച്ചി ബ്ലൂ ടൈഗേർസ് ഉടമകള്‍ പറഞ്ഞു.