കരുത്തനായി ബിശ്വനാഥ് സിൻഹ; ആഭ്യന്തരത്തിന് പുറമെ ജലവും

biswanath sinha ias and sriram venkitaraman

ഡോ. വി. വേണു വിരമിച്ചതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് ധനത്തിന് പുറമെ KFCയും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ. വി വേണു വിരമിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി. പിആർഡി ഡയറക്ടറായി ടി വി സുഭാഷിനെ നിയമിച്ചു.

ഡോക്ടർ വീണ എൻ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നൽകി. നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായിരുന്ന ജീവൻ ബാബുവിനെ വാട്ടർ അതോറിറ്റി എം ഡിയായി നിയമിച്ചു. വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറായി നിയമിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാർ സ്ഥാനത്തേക്ക് ഡി സജിത്ത് ബാബുവിനെ നിയമിച്ചു. കെ ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പ് ഡയറക്ടറാവും.

മറ്റ് മാറ്റങ്ങൾ ഇങ്ങനെ :

  • കെ.ഗോപാലകൃഷ്ണൻ – വ്യവസായ വകുപ്പ് ഡയറക്ടർ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല.
  • ടി വി സുഭാഷ് – പിആർഡി ഡയറക്ടർ, കേരള സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് എംഡിയുടെ അധിക ചുമതല.
  • ഡോ. അശ്വതി ശ്രീനിവാസ് – എറണാകുളം ജില്ല വികസന കമ്മിഷണർ, വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി എംഡിയുടെയും കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയുടെയും അധിക ചുമതല.
  • സഫ്ന നസ്റുദ്ദീൻ – ലേബർ കമ്മിഷണർ
  • മുകുന്ദ് താക്കൂർ – സിവിൽ സപ്ലൈസ് കമ്മിഷണർ
  • അരുൺ എസ് നായർ – പ്രവേശന പരീക്ഷ കമ്മിഷണർ, കെഎസ്ആർഎസ്ഇ സെൻററിൻറെ അധിക ചുമതല.
  • മുഹമ്മദ് ഷഫീഖ് – പ്രോഗ്രാം ഇംപ്ലിമെൻറേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കെടിഡിഎഫ്സി എംഡിയുടെ അധിക ചുമതല.
  • സച്ചിൻ കുമാർ യാദവ് – ധന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി.
  • സൂഫിയാൻ അഹമ്മദ് – ഡയറക്ടർ എംപ്ലോയ്മെൻറ് ആൻഡ് ട്രെയിനിങ്, കെഎഎസ്ഇ എംഡിയുടെ അധിക ചുമതല.
  • സന്ദീപ് കുമാർ – കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ
2 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments