സിനിമ കോൺക്ലേവ് ഉടനില്ല; വേദിയും തീയതിയും മാറ്റാൻ ആലോചന

Minister Saji Cherian and CM Pinarayi Vijayan

തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്നതിനും നയരൂപീകരണം നടത്തുന്നതിനും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോണ്‍ക്ലേവ് ഉടനുണ്ടാകില്ല. നവംബർ മാസത്തിലെ അവസാന തീയതികളില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വേദിയും തീയതിയും മാറ്റാൻ സർക്കാർ ആലോചിക്കുന്നത്.

കൊച്ചിയിലെ ബോൾഗാട്ടി പാലസിലാണ് വേദി നിശ്ചയിച്ചിരുന്നത്. കോൺക്ലേവ് നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ആണ് വേദി മാറ്റാനുള്ള നീക്കത്തിന് പിന്നിൽ. കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ശക്തികേന്ദ്രമാണ് എറണാകുളം ജില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ ജില്ല.

പ്രതിപക്ഷ പ്രതിഷേങ്ങള്‍ക്ക് മൂർച്ചയും അടിക്ക് അടി ശൈലിയിലുള്ള ആളാണ് എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്. കോൺക്ലേവ് തടയും എന്ന് പറഞ്ഞാൽ ഷിയാസും സംഘവും തടഞ്ഞിരിക്കും. ഇതോടെ, എറണാകുളത്തെ വേദി മാറ്റുന്നതാണ് നല്ലതെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് ആണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്.

നവംബർ 23 നാണ് സിനിമ കോൺക്ലേവ് നടത്താൻ ഏകദേശ ധാരണയെങ്കിലും ഈ സമയത്ത് കോൺക്ലേവ് നടത്താൻ സാധിക്കില്ല. നിലവിലെ പ്രതിഷേധങ്ങളിൽ കോടതി എന്ത് ഇടപെടൽ നടത്തുന്നു എന്നത് ആശ്രയിച്ചാകും കോൺക്ലേവ്. സംഘടനകൾ തമ്മിലുള്ള ചർച്ചകൾ അനിവാര്യമെന്നും സമവായമെത്തിയശേഷം മാത്രം കോൺക്ലേവ് നടത്തുമെന്നുമാണ് സർക്കാർ ആലോചന.

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന നടൻ മുകേഷിനെ നയരുപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കി ഒരു പൊതുസമ്മതനെ കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആരെയൊക്കെ ഉള്‍പ്പെടുത്താനാകുമെന്നത് സർക്കാരിന് മുന്നില്‍ വെല്ലുവിളിയാണ്. നടി മഞ്ജുവാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും നേരത്തേതന്നെ ഒഴിവായിരുന്നു.

നവംബർ 20 മുതൽ 28 വരെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നതിനാൽ, ഇക്കാരണം പറഞ്ഞ് നവംബർ 23 മുതൽ നടത്താനിരുന്ന സിനിമാ കോൺക്ലേവിന്റെ തീയതിയിൽ മാറ്റമുണ്ടാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments