ഏകീകൃത പെൻഷൻ സ്‌കീമിന് സർക്കാർ അംഗീകാരം – Unified Pension Scheme

Union Minister Ashwini Vaishnaw briefs the media on Unified Pension Scheme
Union Minister Ashwini Vaishnaw briefs the media on Unified Pension Scheme

ഏകീകൃത പെൻഷൻ പദ്ധതിക്ക് (Unified Pension Scheme – UPS) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പെൻഷൻ പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2004 നുശേഷം എൻപിഎസിനു കീഴിൽ വിരമിച്ചവർക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം കിട്ടും. നിലവിലുള്ള പെൻഷൻ പദ്ധതിയിൽ ജീവനക്കാർ നൽകുന്ന വിഹിതം 10 ശതമാനവും കേന്ദ്രത്തിന്റെ വിഹിതം 14 ശതമാനവുമാണ്. ഏകീകൃത പെൻഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം 18 ശതമാനമായി ഉയരും.

നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് നാഷണൽ പെൻഷൻ സ്‌കീം (എൻപിഎസ്) മുഖേനയാണ് പെൻഷൻ വിതരണം നടത്തുന്നത്. യൂണിഫൈഡ് പെൻഷൻ സ്‌കീം കൂടി നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഏത് പെൻഷൻ പദ്ധതി വേണമെന്ന് ജീവനക്കാർക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്. കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പ് നൽകുന്നതാണ് അഷ്വേർഡ് പെൻഷൻ.

Key Features of UPS

പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ, അപ്പോൾ വാങ്ങിയിരുന്ന പെൻഷൻ തുകയുടെ 60% പെൻഷൻ കുടുംബത്തിന് ഉറപ്പാക്കുന്നതാണ് കുടുംബ പെൻഷൻ. പത്തു വർഷം വരെയെങ്കിലും സർവ്വീസ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും പെൻഷൻ കിട്ടാൻ വ്യവസ്ഥയുണ്ടാകുന്നതാണ് മിനിമം അഷ്വേർഡ് പെൻഷൻ.

സംസ്ഥാന സർക്കാരുകൾക്കും യുപിഎസിലേക്ക് മാറാൻ അവസരമുണ്ട്. സംസ്ഥാന സർക്കാരുകൾ കൂടി യുപിഎസ് നടപ്പാക്കിയാൽ ഗുണഭോക്താക്കളുടെ എണ്ണം 90 ലക്ഷത്തിന് അടുത്തേക്ക് ഉയരും.

എൻപിഎസിനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള കേന്ദ്രസർക്കാർ നടപടി ശ്രദ്ധേയമാണ്.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments