വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നത്തോടെ അവസാനിക്കും! സ്‌കൂളുകള്‍ തുറക്കും

Minister K Rajan

കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. സെപ്റ്റംബർ രണ്ടാം തീയതി പ്രത്യേക പ്രവേശനോൽസവം നടത്തും. ചൊവ്വാഴ്ച മുതൽ സ്‌കൂൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് മാത്രമായി മൂന്ന് കെഎസ്ആർടിസി സർവീസ് നടത്തും. പ്രൈവറ്റ്, കെഎസ്ആർടിസി ബസുകളിൽ യാത്രാ പാസ് അനുവദിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാംപുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. മൂന്ന് കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നൽകാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല.

ഉരുൾപൊട്ടൽ മേഖലയിൽ പഠനം നടത്തി രണ്ട് റിപ്പോർട്ടുകളാണ് ജോൺ മത്തായി സമർപ്പിച്ചിട്ടുള്ളത്. 119 പേരാണ് കാണാതയവരുടെ പട്ടികയിലുള്ളത്. 17 കുടുംബങ്ങളിലെ അംഗങ്ങൾ എല്ലാവരും മരിച്ചു. ദുരിതബാധിതരുടെ സ്ഥിരമായ പുനരധിവാസത്തിന് പത്ത് സ്ഥലങ്ങൾ പരി?ഗണനയിലുണ്ട്.എല്ലാവരെയും വിശ്വാസത്തിലെടുത്ത് പുനരധിവാസം പൂർത്തിയാക്കുമെന്നും കെ രാജൻ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments