സാലറി ചലഞ്ച്: ഉത്തരവ് തിരുത്തി ഐഎംജി

തിരുവനന്തപുരം: സമ്മതപത്രം നല്‍കാത്തവര്‍ സമ്മതം അറിയിച്ചതായി കണക്കാക്കുമെന്ന അറിയിപ്പ് തിരുത്തി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി). കഴിഞ്ഞദിവസം ഐഎംജിയിലെ ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയ പരാമർശം ഉണ്ടായിരുന്നത്. അത് തിരുത്തി ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍.

നിശ്ചിത സമയപരിധിക്കുള്ളില്‍ സമ്മതപത്രം നല്‍കാത്ത പക്ഷം സമ്മതമാണെന്ന് അനുമാനിക്കുന്നതാണെന്ന പരാമര്‍ശം തെറ്റിദ്ധാരണകള്‍ക്ക് കാരണമായി എന്ന് പറഞ്ഞാണ് ഇപ്പോള്‍ ഈ ഭാഗം നീക്കിയിരിക്കുന്നത്.

Institute of Management in government

സമ്മതപത്രം നല്‍കിയാലും ഇല്ലെങ്കിലും സാലറി ചലഞ്ചിലേക്ക് പണം പിടിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ഉത്തരവില്‍ നിന്ന് മനസ്സിലായിരുന്നത്.

ഐഎംജി ആദ്യം ഇറക്കിയ സാലറി ചലഞ്ച് സമ്മത പത്രം ആവശ്യപ്പെട്ടുള്ള അറിയിപ്പ്
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments