
രഞ്ജിത്ത് രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവെക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സാംസ്‌കാരിക വകുപ്പിനോട് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയതായാണ് അറിയുന്നത്. അതേസമയം, ഔദ്യോഗിക കാറിൽ നിന്ന് അക്കാദമിയുടെ ബോർഡ് എടുത്തുമാറ്റി. വയനാട്ടിലെ സ്വകാര്യ റിസോർട്ടിലായിരുന്ന രഞ്ജിത്ത് ഇവിടുന്ന് മടങ്ങിയത് സ്വകാര്യ വാഹനത്തിലായിരുന്നു.
നിലവിൽ വയനാട്ടിലുള്ള രഞ്ജിത്തിന്റെ വാഹനത്തിൽ നിന്നും ചെയർമാന്റെ ഔദ്യോഗിക വിവരം സൂചിപ്പിക്കുന്ന ബോർഡ് എടുത്തുമാറ്റി. രഞ്‌ജിത്തിനെതിരെ വന്ന ആരോപണം സംസ്ഥാന സർക്കാരിന് മുകളിൽ വന്ന കടുത്ത സമ്മർദ്ദമായിരുന്നു. ഇതോടെ ഇടത് മുന്നണിയിലെ വനിതാ നേതാക്കളടക്കം രഞ്‌ജിത്ത് സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്ന പ്രതികരണങ്ങൾ വന്നിരുന്നു.
നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്നതിന് രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം സർക്കാർ സ്വീകരിച്ചിരുന്നത്. പിന്നീട് സമ്മർദ്ദം ശക്തമായതോടെയാണ് സർക്കാർ മാറി ചിന്തിക്കുന്നത്.