തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ഉർവശി, മൺമറഞ്ഞുപോയവരുടെ കുടുംബത്തെവേദനിപ്പിക്കരുതെന്ന് കരുതി അവരുടെ പേരുകൾ പറയുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉയർന്ന ആരോപണത്തെക്കുറിച്ച് ‘അമ്മ’ സംഘടനയുടെ നിലപാടിനെ വിമർശിച്ച് നടി ഉർവശി. നിലകൊള്ളേണ്ടത് ഇരകൾക്കൊപ്പമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുണ്ടാക്കി. ‘അമ്മ’ സംഘടനാ ജന. സെക്രട്ടറി സിദ്ധിഖ് നടത്തിയ പ്രതികരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഉർവശി, അയഞ്ഞ സമീപനമല്ല സ്വീകരിക്കേണ്ടതെന്നും വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ‘അമ്മ’ സംഘടന ഉടനടി യോഗം വിളിച്ച് എല്ലാവരുടെയും തീരുമാനങ്ങൾ ആരായണമെന്ന് ഉർവശി പറഞ്ഞു. സർക്കാർ ഇടപെട്ട ശേഷമല്ല, ‘അമ്മയാണ് ആദ്യം നടപടി സ്വീകരിക്കേണ്ടത് – ഉർവശി പറഞ്ഞു
സിദ്ദിഖ് സംസാരിച്ചത് താന്‍ കേട്ടെന്നും, അങ്ങനെയൊന്നുമല്ല , ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്‍റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതില്‍ നടപടി വേണമെന്നും ഉര്‍വശി ആവശ്യപ്പെട്ടു. സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്’. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താല്‍ ദുരനുഭവം അവര്‍ക്ക് ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണെന്നും ഉര്‍വശി പറഞ്ഞു
ആ സ്ത്രീകളുടെ ഒപ്പം എല്ലായ്‌പ്പോഴും ഞാൻ ഉണ്ടാകും. ഒരു മുതിർന്ന നടി എന്ന നിലയിലെ എന്റെ നിലപാടാണത്. സ്ത്രീകളുടെ ഈ പ്രശ്‌നങ്ങളിൽ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിത്. ഒഴുകിയും തെന്നിയും മാറിയും ഉള്ള പ്രതികരണങ്ങൾ അല്ലാതെ വളരെ ശക്തമായി ഇടപെടണം. സിനിമ മേഖലയിലെ പുരുഷന്മാർക്കെതിരെയാണ് ആരോപണങ്ങൾ. ഇങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ.
എനിക്കൊന്നും സംഭവിച്ചിട്ടില്ല, അത് കൊണ്ട് ഞാൻ പ്രതികരിക്കേണ്ട എന്നല്ല. മറ്റു ഭാഷ നടികൾ പോലും രംഗത്ത് വരുന്ന അവസ്ഥയാണുള്ളത്. ഇത് വളരെ ഗൗരവത്തിൽ ചോദിക്കേണ്ട കാര്യമാണിത്. അമ്മയിലെ ഒരായുഷ്‌കാല അംഗം എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, അമ്മ സംഘടനാ ഒരു ശക്തമായ നിലപാടാണ് എടുക്കേണ്ടത്. ഒരു സ്ത്രീ തന്റെ വേദനകൾ എല്ലാം മറന്ന് കമ്മീഷന് മുൻപാകെ നൽകിയ റിപ്പോർട്ട് വലിയ ഗൗരവത്തിൽ എടുക്കണം,’ ഉർവശി വ്യക്തമാക്കി.