
തിരുവനന്തപുരം: പിണറായി ദക്ഷിണേന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം പദ്ധതിയില്‍ ടെണ്ടര്‍ ചെയ്ത കമ്പനികളെ ഒഴിവാക്കി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനെ നിയമിച്ചു.
പദ്ധതിയുടെ ഉപദേഷ്ടാവ് ഷാജി. എന്‍. കരുണ്‍ തയ്യാറാക്കിയ കണ്‍സപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തില്‍ 2023 ഒക്ടോബറില്‍ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. തുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഏജന്‍സികളെ ഷോട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍, പിന്നീട് ഏജന്‍സികളെ ഒഴിവാക്കാന്‍ മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ യോഗം തീരുമാനിക്കുകയും ഏജന്‍സിയെ റദ്ദ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനെ പദ്ധതിയുടെ എസ്.പി.വി ആയി ചുമതലപ്പെടുത്തുക ആയിരുന്നു. കിഫ്ബി പ്രൊജക്ട് ആയ സാംസ്‌കാരിക സമുച്ചയങ്ങളുടെ എസ്.പി.വി ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഡി.പി.ആര്‍ തയ്യാറാക്കണം എന്നാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷനോട് സജി ചെറിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ടെണ്ടര്‍ നടപടികള്‍ റദ്ദ് ചെയ്ത നടപടി സംശയകരമാണ്. 2 കമ്പനികളെയാണ് ടെണ്ടറില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത്. 24 കോടിയാണ് പദ്ധതിയുടെ ചെലവ്. ടെണ്ടര്‍ ചെയ്ത കമ്പനികളെ ഒഴിവാക്കിയത് അഴിമതിക്ക് വേണ്ടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
