തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 കോടി കൂടി കേരളം കടമെടുക്കുന്നു. 2000 കോടി 35 വർഷത്തേക്കും 1000 കോടി 16 വർഷത്തേക്കും ആണ് കടം എടുക്കുന്നത്.
ഡിസംബർ വരെ 21,523 കോടി കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുവാദം ലഭിച്ചിരുന്നത്. ഓരോ മാസവും പല തവണ കടം എടുത്തതോടെ കടം എടുക്കാൻ അവശേഷിക്കുന്ന തുക 3700 കോടി ആയി കുറഞ്ഞു. ഇപ്പോൾ 3ooo കോടി കൂടി എടുത്തതോടെ ഡിസംബർ വരെ കടമെടുക്കാൻ സാധിക്കുന്നത് 700 കോടി മാത്രം.
ഇതോടെ സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ശമ്പളം എങ്ങനെ കൊടുക്കുമെന്ന ആശങ്കയിലാണ് കെ.എൻ. ബാലഗോപാലും ധനവകുപ്പും. ശമ്പള പെൻഷൻ വിതരണത്തിന് മാത്രം ഒരു മാസം 5000 കോടിക്ക് മുകളിൽ വേണം.
പദ്ധതി ചെലവ് അമ്പത് ശതമാനത്തിൽ ഒതുക്കാനാണ് ധനവകുപ്പ് ഉദ്ദേശിക്കുന്നത്. ചെലവ് കുറച്ചാലും വരവില്ലെങ്കിൽ എങ്ങനെ ശമ്പളവും പെൻഷനും കൊടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്. നാൽപതോളം വകുപ്പുകളിലെ നികുതികൾ കുത്തനെ കൂട്ടാൻ തീരുമാനിച്ചെങ്കിലും പരമാവധി 300 മുതൽ 500 കോടി വരെ മാത്രമേ ഇതിലൂടെ സമാഹരിക്കാൻ സാധിക്കൂ.
അതുകൊണ്ട് തന്നെ വരാൻ പോകുന്ന നാല് മാസം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമല്ല ഭൂരിഭാഗം മേഖലകളും പ്രതിസന്ധിയിലാകും. കേന്ദ്രത്തിൽ നിന്ന് 20000 കോടിക്ക് മുകളിലുള്ള ഒരു പാക്കേജ് കിട്ടിയാൽ മാത്രമേ കേരള ഖജനാവ് ഓടൂ എന്ന് വ്യക്തം.
എന്ത് പാക്കേജ് ??????? അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാർ ഉള്ളതിൽ നാലേകാൽ ലക്ഷവും പിരിച്ചു വിടുക. 20 മന്ത്രിമാർക്ക് ഉള്ള 500 പ്രൈവറ്റ് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കാതിരിക്കുക. സർക്കാർ ജീവനക്കാരുടെ ശമ്പളം പകുതിയാക്കുക. 50 ഓളം ബോർഡുകളുടെ ചെയർമാൻ സ്ഥാനം രാഷ്ട്രീയക്കാരിൽ നിന്നും എടുത്ത് മാറ്റി സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുക. സർക്കാരിന്റെ പേരിൽ ഓടുന്ന പതിനായിരക്കണക്കിന് ഇന്നോവ കാറുകൾ ലേലം ചെയ്യുക. വരുമാനം കൂട്ടാൻ സർക്കാരിന് കെല്പില്ല, ധൂർത്ത് എങ്കിലും കുറക്കുക. ഓണക്കിറ്റ് ഇന്റെ ആവശ്യമുണ്ടോ, പകരം പെൻഷൻ കൊടുക്ക്.
പിരിച്ചു വിട്ടവർക്ക് നീ ജോലി കൊടുക്കോ മൈതാണ്ടി മലരാ
തനിക്ക് ചികിത്സ ഹോസ്പിറ്റലിൽ കിട്ടണമെങ്കിൽ അവിടെ staff വേണം
തന്റെ മക്കൾക്ക് പഠിക്കണമെങ്കിൽ ടീച്ചർ മറ്റു staff വേണം. തനിക്ക് ക്രമസമാധാനം വേണമെങ്കിൽ police വേണം, താൻ വെള്ളത്തിലോ തീ യിലോ അകപ്പെട്ടാൽ fire ഫോഴ്സ് വേണം, ഇനി എന്തെല്ലാം കിടക്കുന്നു. ഇതില്ലാം താൻ മതിയോ 😁
വിവരമില്ലായ്മയുടെ അങ്ങേ അറ്റം. ഇതിലും വലുത് കാണില്ല . പഠിച്ചു ജോലി വാങ്ങുന്നത് salary വാങ്ങി ജീവിക്കാൻ ആണ് സർക്കാർ ജീവനക്കാർ പിന്നെ മന്ത്രിമാരുടെ staff ഒക്കെ ശെരിയാണ്.
ഒരു വീട്ടിൽ ഒരു പെൻഷൻ നടപ്പിലാക്കിയാൽ മതി! അതിന് കഴിയുമോ? അതുപോലെ കോർപ്പറേഷൻ ,റെവന്യൂ ഓഫീസിൽ നിന്നും റിട്ടയർ ചെയ്യുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് (അവരുടെ സ്വത്ത് വിവരം അന്വേഷിക്കുക) ഒരു നയാ പൈസ കൊടുക്കരുത് പെൻഷനായി. സർവ്വീസിൽ ഇരിക്കുബോൾ പരമാവധി സാധാരണക്കാരെ ഉപദ്രവിച്ചർക്ക് ജനം വീണ്ടും നികുതി കൊടുക്കണമോ?