പി കെ ശശി സത്യസന്ധനും സ്‌നേഹനിധിയും; വാനോളം പുകഴ്ത്തി കെ ബി ഗണേഷ് കുമാർ

PK Sasi and KB Ganesh Kumar

സിപിഎമ്മിനുള്ളില്‍ ഫണ്ട് വെട്ടിക്കല്‍ ആരോപണം നേരിടുന്ന കെടിഡിസി ചെയർമാൻ പി കെ ശശിക്ക് പരസ്യ പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. പി കെ ശശിയെ പോലെ ഇത്രയും നല്ലൊരു മനുഷ്യനെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും നല്ലത് ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോൾ. താനും അത്തരത്തിൽ വേട്ടയാടപ്പെട്ട വ്യക്തിയാണെന്നും കെബി ഗണേശ് കുമാർ പറഞ്ഞു. പി കെ ശശിയെ നമ്പി നാരായണനുമായി താരതമ്യപ്പെടുത്തിയാണ് കെ ബി ഗണേഷ്‌കുമാർ ഇവ പറഞ്ഞത്.

താൻ അടുത്ത് നിന്ന് മനസ്സ് പങ്കുവെച്ച ആൾ എന്ന നിലയിൽ ഇദ്ദേഹത്തെപ്പോലെ ഒരു സത്യസന്ധനെയും സ്‌നേഹനിധിയുമായ വ്യക്തിയെ ഞാൻ കണ്ടിട്ടില്ല, രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കും. ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാനെന്റെ മനസ്സിൽ പികെ ശശിക്ക് സ്ഥാനം നൽകിയത് എന്നും ഗണേഷ് കുമാർ പറഞ്ഞു. പി കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സൽ കോളേജിലെ പരിപാടിക്കിടെയായിരുന്നു ഗണേഷ് കുമാറിന്റെ പുകഴ്ത്തൽ.

കള്ളം പറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. നമ്മൾ ആരോപണം ഉന്നയിക്കുകയും തെളിവുണ്ട് എന്ന് വെറുതെ പറയുകയും ചെയ്യും. പി കെ ശശി ഒരു നല്ല മനുഷ്യനാണ്. എംഎൽഎ ആയിരുന്നപ്പോഴും അല്ലാതെയും രാഷ്ട്രീയം നോക്കാതെയാണ് അദ്ദേഹം എല്ലാവരെയും സഹായിച്ചിരുന്നത്. ശശിയുടെ പ്രവർത്തനത്തെ കരിവാരി തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ആരോപണങ്ങളാണ് ഇവയെല്ലാമെന്നും അതിലൊന്നും സത്യമില്ല, സത്യമേ ജയിക്കുകയുള്ളൂവെന്നും ഗണേഷ് കുമാർ പറഞ്ഞു.

‘2013ൽ എന്നെ ചുട്ടുകരിക്കാൻ ശ്രമിച്ചവരാരും ഇന്ന് കേരള രാഷ്ട്രീയത്തിലില്ല. ആരുടെയും പേര് പറയുന്നത് ശരിയല്ല. എന്നെ വളഞ്ഞുനിന്ന് ആക്രമിച്ച നാലഞ്ചുപേർ കേരളരാഷ്ട്രീയത്തിന്റെ ഭൂപടത്തിൽ നിന്നുതന്നെ തൂത്തെറിയപ്പെട്ടു. അസത്യത്തിന് കൂട്ടുനിന്നാൽ അസത്യം പ്രവർത്തിക്കുന്നവർ കരിഞ്ഞ് ചാമ്പലാകും. സത്യത്തിന്റെ കൂടെ നിൽക്കുന്നവർ എന്നും തിളങ്ങും. ആദ്യം അൽപം മങ്ങലൊക്കെ കാണും. തുടച്ചു തുടച്ചു വരുമ്പോൾ തിളക്കം കൂടുകയേയുള്ളൂ.

ഞാൻ സത്യത്തിൽ വിശ്വസിക്കുന്നയാളാണ്. ജാതിമത ചിന്തക്കാരനല്ല. എന്റെ ദൈവം സത്യമാണ്. നാടിന് നന്മയുണ്ടാകുമ്പോൾ അവിടെ ചൊറി കേസുകളുമായി നടക്കുന്നത് ശരിയല്ല. അപഖ്യാതി ആളുകളെ കുറിച്ച് പ്രചരിപ്പിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഒരു വലിയ സമൂഹത്തിന് പലതും നഷ്ടപ്പെടാനുണ്ട്.

ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുണ്ടെന്ന് പറഞ്ഞ് പലതും കാണിക്കും. കടലാസ് തെളിവുകൾ കൊണ്ടോ, കള്ളോ പറഞ്ഞോ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കരുത്. പി.കെ ശശി നല്ല മനുഷ്യനാണ്. ഈ അടുത്ത കാലത്ത് കെടിഡിസിക്ക് വന്ന മികച്ച ചെയർമാനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്”.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments