
ഐഎഎസുകാർ കേരളം മടുത്ത് കേന്ദ്രത്തിലേക്ക് പാലായനം ചെയ്യുന്നു
പിണറായിയുടെ കീഴിൽ പ്രവർത്തിക്കാൻ താൽപര്യമില്ല! ധനസെക്രട്ടറിക്ക് പിന്നാലെ രണ്ട് IAS ഉദ്യോഗസ്ഥർ കൂടി കേരളം വിട്ടു
മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിൽ പ്രവർത്തിക്കാൻ താൽപര്യമില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥർ. കേന്ദ്രത്തിൽ കസേര തരപ്പെടുത്തി പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ധന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡെപ്യൂട്ടേഷനില്‍ പോയതിന് പിന്നാലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ കൂടി കേരളം വിട്ടിരിക്കുകയാണ് ഇപ്പോള്‍. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗും കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്കുമാണ് കേരളം വിട്ടത്. ഉന്നത ഉദ്യോഗസ്ഥരുടെ പാലായനം സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയിസ് സ്റ്റേറ്റ് കോർപ്പറേഷൻ്റെ ഡയറക്ടർ ജനറൽ കസേരയിലാണ് അശോക് കുമാർ സിംഗിന് നിയമനം ലഭിച്ചിരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറി കസേരയിലാണ് ജാഫർ മാലിക്കിൻ്റെ നിയമനം. ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ. ഗീതക്ക് കുടുംബശ്രീയുടെ ചാർജ് കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ അമിത ഇടപെടൽ ആണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട പാലായനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

സെക്രട്ടറിമാർ വാഴാത്ത ധനവകുപ്പ്
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിൻ്റെ ഇടപെടൽ മൂലം ധനവകുപ്പിനോട് ഐഎഎസുകാർക്ക് തീരെ താൽപര്യമില്ല. കഴിഞ്ഞ 3 വർഷത്തിനിടയിൽ നാല് ഐഎഎസ് ഉദ്യോഗസ്ഥരാണ് ധനവകുപ്പിൻ്റെ തലപ്പത്ത് വന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ ഡോ.എ. ജയതിലക് ഐഎഎസിനെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ 3 വർഷത്തിനിടെ നിലവിലെ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നതോടെ വകുപ്പു ഭരിക്കാനെത്തുന്നതു നാലാമൻ. ഏറ്റവും പ്രാധാന്യമുള്ള വകുപ്പിൽ അടി
ക്കടിയുള്ള ഈ മാറ്റം സർക്കാർ നടപടികളെ സാരമായി ബാധിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ രാജേഷ് കുമാർ സിങ് ആയിരുന്നു ധന സെക്രട്ടറി.
പിന്നാലെ ബിശ്വ നാഥ് സിൻഹ ചുമതലയേറ്റെങ്കിലും മാസങ്ങൾക്കുള്ളിൽ ആഭ്യന്തര വകുപ്പിലേക്കു മാറ്റി. പിന്നാലെയാണു രബീന്ദ്ര കുമാർ അഗർ വാൾ വന്നത്. വകുപ്പ് എടുക്കേണ്ട ഒട്ടേറെ നിർണായക തീരുമാനങ്ങൾ ധന സെക്രട്ടറി പോലും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസ് കൈക്കൊള്ളുന്നുവെന്ന പരാതി ഉദ്യോഗസ്ഥർക്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ സുപ്രീംകോടതിയെ സമീപിച്ചത് സംസ്ഥാനത്തിനു വലിയ തിരിച്ചടിയായിരുന്നു. കേസ് നൽകിയി ല്ലായിരുന്നെങ്കിൽ സുഗമമായി ലഭിക്കേണ്ട പണം കേന്ദ്രം തടഞ്ഞു. ഒടുവിൽ കിട്ടേണ്ടതു വാങ്ങിയെടുക്കാൻ പോലും കോടതിയുടെ ഇടപെടൽ വേണ്ടിവന്നു.
അധിക ധനസഹായം കിട്ടിയുമില്ല. ഫണ്ടിനായി വിവിധ വകുപ്പുകളുടെ സമ്മർദം മൂലം ഐഎഎസ് ഉദ്യോഗസ്ഥർ പൊതുവേ താൽപര്യം കാട്ടാത്ത വകുപ്പായി ഇപ്പോൾ ധനം. പണ്ട് സീനിയർ ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട ഇടമായിരുന്നു . കേന്ദ്രവുമായുള്ള ഏറ്റമുട്ടലിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കേന്ദ്രത്തിനെതിരെ ഡൽഹിയിലെത്തുന്നത് ധന സെക്രട്ടറിമാരാണ്. ഇതു സൃഷ്ടിക്കുന്ന ബുദ്ധി മുട്ടുകളും പദവി ആകർഷകമല്ലാതാക്കി. മറ്റു വകുപ്പുകളുടെ സുപ്രധാന പദ്ധതികളുടെ ചർച്ചകളിലും ധനസെക്രട്ടറി പങ്കെടുക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറുന്നതിനുള്ള നടപടികളും ആവിഷ്കരിച്ചു നടപ്പാക്കണം
പുതിയ കേന്ദ്ര ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട നിർദേശങ്ങളും പഠിക്കേണ്ട സമയമാണിത്. വകുപ്പിലെ പ്രശ്‌നങ്ങൾ പഠിച്ചു പരിഹാരം കാണും മുൻപു തന്നെ സെക്രട്ടറിമാർ സലാം പറയുന്നതിനാൽ വകുപ്പിലെ മറ്റു ഉദ്യോഗസ്‌ഥരും ബുദ്ധിമുട്ടുന്നു.