ഓണക്കാലത്ത് ബെംഗളുരുവിലേക്ക് പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ. 16 തേര്‍ഡ് എ.സി കോച്ചുകളുള്ള ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ്.

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

ട്രെയിന്‍ നമ്പര്‍ – 06239: എസ്എംവിടി ബംഗളുരു – കൊച്ചുവേളി. രാത്രി 9 മണിക്ക് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2.15ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് – 20, 22, 25, 27, 29 സെപ്റ്റംബര്‍ – 01, 03, 05, 08, 10, 12, 15, 17 എന്നീ ദിവസങ്ങളിലാണ് പുറപ്പെടുന്നത്.

ട്രെയിന്‍ നമ്പര്‍ – 06240: കൊച്ചുവേളി – എസ്എംവിടി ബെംഗളുരു. വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30ന് ബംഗളുരുവിലെത്തും. ഓഗസ്റ്റ് – 21, 23, 26, 28, 30, സെപ്റ്റംബര്‍ – 02, 04, 06, 09, 11, 13, 16, 18 എന്നീ ദിവസങ്ങളിലാണ് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments