ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും

PM Narendra Modi and Minister George Kurian

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും.

കുര്യനെ കൂടാതെ അസമില്‍ നിന്നും രഞ്ജന്‍ ദാസും രാമേശ്വര്‍ തേലിയും ബിഹാറില്‍ നിന്നും മന്നന്‍ കുമാര്‍ മിശ്രയും ഹരിയാനയില്‍ നിന്നും കിരണ്‍ ചൗധരിയും മത്സരിക്കും.

മഹാരാഷ്ട്രയില്‍ നിന്നും ധൈര്യശീല്‍ പാട്ടീലും ഒഡീഷയില്‍ നിന്നും മമത മോഹാനതയും രാജസ്ഥാനില്‍ നിന്നും സര്‍ദാര്‍ രാവനീത് സിങ് ബിട്ടുവും ത്രിപുരയില്‍ നിന്നും രാജിബ് ബട്ടാചാര്യയും മത്സരിക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.

1980-കളിലായിരുന്നു ജോര്‍ജ് കുര്യന്‍ ബി.ജെ.പിയില്‍ ചേരുന്നത്. വിദ്യാര്‍ഥി മോര്‍ച്ചയില്‍ കൂടിയായിരുന്നു ബി.ജെ.പി പ്രവേശം. യുവമോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. മൂന്ന് വര്‍ഷത്തോളം ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാംമോദി സര്‍ക്കാരിലെ ജോര്‍ജ് കുര്യന്റെ മന്ത്രിപദം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments