ആര്‍എസ്എസ് സംഘടനകളുടെ വാര്‍ഷിക സമ്മേളനം പാലക്കാട്

രാഷ്ട്രീയ സ്വയംസേവക് സംഘ്(ആര്‍എസ്എസ്), അതിന്റെ അനുബന്ധ സംഘടനകള്‍, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) എന്നിവയുടെ മുതിര്‍ന്ന ഭാരവാഹികള്‍ ഈമാസം അവസാനം പാലക്കാട് ഉന്നത തല യോഗം ചേരും. ഓഗസ്റ്റ് 31 മുതല്‍ മൂന്ന് ദിവസത്തെ വാര്‍ഷിക യോഗത്തില്‍ ദേശീയ വിഷയങ്ങളും ബിജെപി-ആര്‍എസ്എസ് പരസ്പര സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ, ആറ് ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍, മറ്റ് മുതിര്‍ന്ന ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് സംഘടനയുടെ ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും

രാഷ്ട്ര സേവിക സമിതി, വനവാസി കല്യാണ്‍ ആശ്രമം, ഭാരതീയ മസ്ദൂര്‍ സംഘ്, വിശ്വഹിന്ദു പരിഷത്ത്, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, ബിജെപി, ഭാരതീയ കിസാന്‍ സംഘ്, വിദ്യാഭാരതി തുടങ്ങി ആര്‍എസ്എസിന്റെ കീഴില്‍ വരുന്ന 32 സംഘടനകളുടെ പ്രധാനപ്പെട്ട പ്രവര്‍ത്തകരും ഉന്നതതല ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.

”ഈ മീറ്റിംഗില്‍, സംഘ് പ്രചോദിത സംഘടനകളുടെ സന്നദ്ധപ്രവര്‍ത്തകര്‍ അവരുടെ അതാത് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുകയും അനുഭവങ്ങള്‍ കൈമാറുകയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ദേശീയ താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങള്‍, സമീപകാല സുപ്രധാന സംഭവങ്ങള്‍, സാമൂഹിക മാറ്റത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ആസൂത്രണം എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും,” ശ്രീ അംബേക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ പരസ്പര സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഈ സംഘടനകളെല്ലാം സംസാരിക്കുമെന്ന് അംബേക്കര്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments