എൽ.ഡി.എഫ് വന്നപ്പോൾ എല്ലാം ശരിയായത് സ്വകാര്യ പരസ്യ കമ്പനിക്ക്
എൽ.ഡി.എഫ് ഭരണത്തിൽ എല്ലാം ശരിയായത് മൈത്രിക്ക് മാത്രമോ? സംസ്ഥാനത്ത് നടന്ന ജി-20 മീറ്റിംഗിന് കെ.എൻ ബാലഗോപാൽ അനുവദിച്ച 8.19 കോടിയിൽ 4.01 കോടിയും മൈത്രിക്ക്.
2023 ൽ നടന്ന ജി-20 മീറ്റിംഗിന് ചെലവായ തുകയാണ് അനുവദിച്ചത്. പരിപാടിയുടെ അഡ്വർ ടൈസിംഗ് ഏജൻസിയായ മൈത്രിക്ക് ലഭിച്ചത് 4.01 കോടി രൂപ.
എൽ.ഡി എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം നൽകിയ പരസ്യ ഏജൻസിയാണ് മൈത്രി. 2016 ൽ എൽ.ഡി.എഫ് വന്നതിന് ശേഷം മൈത്രിക്ക് സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കുന്നത് കോടികളുടെ പ്രവൃത്തികളാണ്.
താമസം, ഭക്ഷണം, വിവിധ പ്രോഗാമുകൾ, സർവീസുകൾ എന്നീ ഇനങ്ങളിലാണ് ചെലവ്. പണം ആവശ്യപ്പെട്ട് ടൂറിസം ഡയറക്ടർ, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി, കോട്ടയം കളക്ടർ, കെ റ്റി ഡി. സി എം.ഡി എന്നിവർ സർക്കാരിന് കത്ത് നൽകിയിരുന്നു.