
39 മാസത്തെ ക്ഷാമബത്ത കുടിശിക പേഴ്സണൽ സ്റ്റാഫുകൾക്ക് നൽകും; ഉത്തരവ് ഉടൻ
പേഴ്സണൽ സ്റ്റാഫുകൾക്ക് 39 മാസത്തെ ക്ഷാമബത്ത കുടിശിക നൽകും. ഇത് സംബന്ധിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കും.
2021 ജനുവരിയിൽ പ്രാബല്യത്തിലുള്ള 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ 39 മാസത്തെ കുടിശിക അനുവദിച്ചിരുന്നില്ല. ക്ഷാമബത്ത അനുവദിക്കുമ്പോൾ കുടിശിക പി.എഫിൽ ലയിപ്പിക്കുന്ന രീതിയാണ് മുൻ കാലങ്ങളിൽ പിന്തുടർന്നിരുന്നത്. എന്നാൽ ചരിത്രത്തിൽ ആദ്യമായി കുടിശികയെ കുറിച്ച് കെ.എൻ. ബാലഗോപാൽ പുറത്തിറക്കിയ ഉത്തരവ് മൗനം പാലിച്ചു.
39 മാസത്തെ കുടിശിക ആവിയാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ അതിശക്തമായ സമരങ്ങൾ നടത്തിയെങ്കിലും ബാലഗോപാൽ അനങ്ങിയില്ല. ഇതിനിടയിൽ ആണ് പേഴ്സണൽ സ്റ്റാഫുകൾക്ക് കുടിശിക നൽകാൻ ധനവകുപ്പ് മുതിരുന്നത്. പേഴ്സണൽ സ്റ്റാഫുകളിലെ രാഷ്ട്രിയ നിയമ നക്കാർക്കാണ് കുടിശിക ലഭിക്കുക.
25000 രൂപ മുതൽ 1,00,000 രൂപ വരെ 39 മാസത്തെ ക്ഷാമബത്ത കുടിശികയായി ഇവർക്ക് ലഭിക്കും. 512 പേഴ്സണൽ സ്റ്റാഫുകൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. കുടിശിക നൽകാൻ 3.25 കോടി ചെലവാകും എന്നാണ് ധനവകുപ്പിൻ്റെ കണക്ക് കൂട്ടൽ.
പെൻഷൻ ആയ കുറെ ജീവനക്കാരും ഇത് പ്രതീക്ഷിച്ചു ഇവിടെ ഉണ്ട് ബഹു. ധനമന്ത്രി….. 🙏
വോട്ട് കുത്തുമ്പോൾ ആലോചിക്കണം
അതേ വഴിയുള്ളു
My pension is only 17000.my husband have no pension. Nobody knows my difficulty.
Many lakhs people living here with out any pention
Correct
മറ്റേ വ#യ#നാട് പ്ര#ള#യ ഫണ്ട കിട്ടിയല്ലോ. ഇനി വ##ക മാ$#റ്റി ചില#വാക്കി ചില വാ$%യി#$ലേക്ക് കൊടു#$ക്കാ$മല്ലോ
ഇനി അവർ ഒരു വിലസു വിലസും
അവസാനത്തെ പാർട്ടിയും, ഭരണവും..
അങ്ങനെ ഒന്നും പറയണ്ട ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അനുഗ്രഹം ആണ് ജനങ്ങളുടെ മറവി. അല്ലേൽ തന്നെ മാറ്റി ആർക്കു കുത്തും എല്ലാരും ഇങ്ങനൊക്കെ തന്നെ ആകും. രാഷ്ട്രീയത്തിൽ വരുന്നത് ജനങ്ങളെയും നാടിനെയൊ നന്നാക്കാൻ അല്ല
1900 കാലഘട്ടവും ഭരിക്കുന്നത് ഫ്യൂഡൽ പ്രഭുക്കളും ആണെന്ന് ചിന്തിച്ചു നോക്കിയേയ്
👏👏👏👏👌👌👌👌👍👍👍😀😀😀
Very good… കാക്കയ്ക്ക് തൻകഞ്ഞു പൊൻകുഞ്.. കൂടെനടക്കുന്ന സ്വന്തംകുഞ്ഞുകൾക്ക് തേനും പാലും…മറ്റുള്ളവർക്ക് ഗോതമ്പുണ്ട. ഒ രു മന്ത്രിയുടെ കൂടെ ആറു മാസം ജോലിചെയ്‌താൽമതി… ജീവാവസാനം വരെ പെൻഷൻലഭിക്കുംഇവന്മാർക്ക്…!
സ്വന്തം കാര്യം മാത്രം നോക്കുന്ന പന്ന സർക്കാർ
സത്യമാണെങ്കിൽ ഇടത്പക്ഷത്തോടുള്ള മമത കുറഞ്ഞു കുറഞ്ഞു വരുന്നു
കൊടുക്കുന്നില്ലെങ്കിൽ ആർക്കും കൊടുക്കരുത്
കൊടുക്കുന്നെങ്കിൽ എല്ലാവർക്കും കൊടുക്കണം ഇത് ജനാധിപത്യമാണ് 19 വർഷം സർക്കാരിനെ സേവിച്ച് പെൻഷൻ പറ്റി വീട്ടിലിരിക്കുന്ന പെൻഷൻകാരുടെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്ക് ഇത് ശരിക്കും വഞ്ചനയാണ് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പെൻഷൻ കാരെയും ഇനി വേണ്ട എന്ന് പ്രഖ്യാപിക്കുന്ന ഒരു അവസ്ഥയായി കാണുന്നത്
ക്യാബിനറ്റ് തീരുമാനമെടുക്കാത്ത കാര്യങ്ങൾ വാർത്തയാക്കാൻ മാപ്പറുകൾക്ക് പ്രത്യേക കഴിവുണ്ട്.. ഉത്തരവു ഒന്നും ഇറക്കിയിട്ടില്ലല്ലോ