ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാന ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയില്‍ (ഡിഎ) നാല് ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചു. വര്‍ദ്ധനവ് 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.
സംസ്ഥാനത്തുടനീളമുള്ള ഏകദേശം 4.71 ലക്ഷം ജീവനക്കാര്‍ക്കും 4.73 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ തീരുമാനം പ്രയോജനപ്പെടും. ഈ വര്‍ധനയുടെ ഫലമായി സര്‍ക്കാര്‍ ആകെ 1,129.51 കോടി രൂപ കുടിശ്ശികയായി നല്‍കും.
2024 ജനുവരി മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവില്‍ മൂന്ന് ഗഡുക്കളായി കുടിശ്ശിക അടയ്ക്കും. ആദ്യ ഗഡു ജൂലൈ മാസത്തെ ശമ്പളത്തോടൊപ്പം രണ്ടാമത്തെ ഗഡുവും ആഗസ്റ്റ്് മാസത്തെ ശമ്പളത്തോടൊപ്പം മൂന്നാമത്തേത് സെപ്റ്റംബറിലെ ശമ്പളവും ഉള്‍പ്പെടും. ജീവനക്കാരുടെ എല്ലാ സംഘടനകളും ഡിഎ വര്‍ദ്ധനവിനോട് അനുകൂലമായി പ്രതികരിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ഡിഎ വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. സാധാരണഗതിയില്‍, ജൂലൈ-ഡിസംബര്‍ കാലയളവിലെ ഡിഎ വര്‍ദ്ധനവ് സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബറില്‍ പ്രഖ്യാപിക്കും, അതിന്റെ പ്രാബല്യം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ കേന്ദ്ര ജീവനക്കാരുടെ ഡിഎ 50 ശതമാനമാണ്. ൗദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്ര തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.