തിരുവനന്തപുരം: സിനിമ നയരൂപീകരണത്തിനും കൺസൾട്ടൻസി. കൺസൾട്ടൻസി ചെലവുകൾക്കായി 1 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവി ഇറങ്ങി. മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് നയരൂപീകരണത്തിന് കണ്‍സള്‍ട്ടൻസിയെ നിയമിച്ചതിന് പണം അനുവദിച്ചിരിക്കുന്നത്.
സിനിമ നിർമ്മാണ വിതരണ പ്രദർശന മേഖലയിലെ വിവിധ പ്രശ്നങ്ങൾ വിശദമായി പഠിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് കൺസൾട്ടൻസിയെ നിയോഗിച്ചത്. കരട് സിനിമാ നയരൂപീകരണത്തിന്റെ ചെലവുകള്‍ക്കായാണ് ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ചെലവിനായി 1 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആഗസ്ത് 5 ന് മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു. 2024- 25 സാമ്പത്തിക വർഷം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ധനസഹായം അനുവദിക്കുന്ന തുകയിൽ നിന്ന് 1 കോടി അനുവദിക്കാൻ സജി ചെറിയാൻ അനുമതി നൽകി.
ജനങ്ങളുടെ നികുതി പണം ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗികുവാൻ പാടുള്ളതല്ല.