ആശ്വാസ കിരണം കുടിശിക: 50 കോടി വേണമെന്ന് മന്ത്രി ബിന്ദു! 10 കോടി മാത്രം അനുവദിച്ച് കെ.എൻ ബാലഗോപാൽ

Minister Dr. R. Bindu and K.N. Balagopal
  • ആശ്വാസ കിരണം കുടിശിക കിട്ടാൻ ഇനിയും കാത്തിരിക്കണം

50 കോടി വേണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സാമ്പത്തിക പ്രതിസന്ധി ആണെന്നും 10 കോടി തരാമെന്നും ധന മന്ത്രി കെ.എൻ. ബാലഗോപാൽ. ഒന്നര വർഷമായി കുടിശികയായ ആശ്വാസ കിരണം ധനസഹായം വിതരണം ചെയ്യാനാണ് മന്ത്രി ബിന്ദു 50 കോടി ആവശ്യപ്പെട്ടത്.

കൂടുതൽ ഒന്നും ബിന്ദു ചോദിച്ചില്ല. ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 50 കോടി ആശ്വാസ കിരണത്തിന് വകയിരുത്തിയിട്ടുണ്ട്. ആ പണം ആണ് ബിന്ദു ആവശ്യപ്പെട്ടത്. എല്ലാം രംഗത്തും കുടിശിക ആക്കിയ കെ.എൻ ബാലഗോപാൽ ആകട്ടെ ബിന്ദുവിൻ്റെ ആവശ്യം തള്ളി. 10 കോടി മാത്രം അനുവദിച്ചു. ഇതു കൊണ്ട് കുടിശിക കൊടുക്കാൻ പറ്റില്ലെന്ന് ബിന്ദുവിന് നന്നായറിയാം.

തീവ്രമായ ശാരീരിക മാനസീക വെല്ലുവിളി നേരിടുന്നവരെയും 100 ശതമാനം അന്ധത ബാധിച്ചവരെയും ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്യൽ പാൾസി എന്നീ രോഗങ്ങൾ ബാധിച്ചവരെയും പ്രായാധിക്യം കൊണ്ടും ക്യാൻസർ മുതലായ പല വിധ രോഗങ്ങൾ കൊണ്ടും കിടപ്പിലാവുകയും ദൈനം ദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായിട്ടുള്ളവരുമായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസകിരണം.

14 ജില്ലകളിലായി 19229 ഗുണ ഭോക്താക്കൾ ആണ് ആശ്വാസ കിരണം പദ്ധതിയിൽ ഉള്ളത്. പദ്ധതിയിൽ ഉള്ളവർക്ക് പോലും കൃത്യമായി ധനസഹായം കൊടുക്കാൻ സാധിക്കാതെ വന്നതോടെ പുതിയ അപേക്ഷകൾ ഒന്നും സർക്കാർ സ്വീകരിക്കുന്നില്ല. ഓരോ നിയമസഭ മണ്ഡലങ്ങളിലും നിരവധി പേരാണ് ആശ്വാസ കിരണം ഗുണഭോന്താക്കൾ ആകാൻ അപേക്ഷ നൽകിയിരിക്കുന്നത്.

ഭരണ കക്ഷി എം എൽ എ മാർ പോലും പുതിയ അപേക്ഷകരെ ഉൾപ്പെടുത്താത്തത് സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ നിയമസഭയിൽ ഉന്നയിച്ചിരുന്നു. 2018 മാർച്ച് 31 വരെ അപേക്ഷ നൽകിയവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബജറ്റിൽ ഫണ്ട് വകയിരുത്തുമെങ്കിലും പണം കൊടുക്കില്ല എന്ന സ്ഥിരം നയമാണ് ആശ്വാസ കിരണത്തിലും ബാലഗോപാൽ പിന്തുടരുന്നത്.

2021 ലെ തെരഞ്ഞെടുപ്പ് കാലത്ത് 98 കോടി രൂപ ആശ്വാസ കിരണം കുടിശികയായി തോമസ് ഐസക്ക് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കഥ മാറി. 2021-22 ൽ നൽകിയത് 40 കോടി. 2022-23 ൽ നൽകിയ തുക 25 കോടിയായി. 2023-24 ൽ 15 കോടിയായി കുത്തനെ കുറഞ്ഞു. ഇപ്പോൾ വീണ്ടും 10 കോടിയായി കുറഞ്ഞു. ആശ്വാസ കിരണത്തോട് യാതൊരു കാരുണ്യവും സർക്കാർ കാണിക്കുന്നില്ലെന്ന് അനുവദിച്ച തുകകളിൽ നിന്ന് വ്യക്തം.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments