ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ (ഐസിജി) ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ചെന്നൈയില്‍ ഔദ്യോഗിക പരിപാടിക്കിടെയായിരുന്നു ഹൃദയാഘാതമുണ്ടായത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ ചെന്നൈ സന്ദർശനത്തിനുള്ള ഒരുക്കങ്ങളെ കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനിടെയാണ് ഐഎൻഎസ് അഡയാറിൽ വെച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.30 ഓടെ രാജീവ് ഗാന്ധി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ (ആർജിജിജിഎച്ച്) എത്തിച്ചെങ്കിലും രാത്രി 7 മണിയോടെ മരിച്ചു.