KeralaNews

മന്ത്രി മന്ദിരങ്ങളില്‍ അറ്റകുറ്റപ്പണി: 8.47 ലക്ഷത്തിന് ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികള്‍ക്ക് ടെണ്ടർ ക്ഷണിച്ചു. 8.47 ലക്ഷത്തിൻ്റെ പ്രവൃത്തികളാണ് മന്ത്രിമാരുടെ വസതികളിൽ നടക്കുന്നത്. 6 മാസം കൂടുമ്പോഴുള്ള അറ്റകുറ്റപ്പണികള്‍ക്കാണ് ടെണ്ടർ ക്ഷണിച്ചത്.

മന്ത്രിമാരായ വീണ ജോർജ്, വി.ശിവൻകുട്ടി, സജി ചെറിയാൻ, വി. അബ്ദുറഹിമാൻ, ഡോ. ആർ ബിന്ദു എന്നിവരുടെ ഔദ്യോഗിക വസതികളിലാണ് മെയിൻ്റനൻസ് പ്രവൃത്തികൾ നടത്തുന്നത്. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് 24. പ്രാഥമികമായി 8.47 ലക്ഷത്തിനാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നതെങ്കിലും തുക ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

ക്ലിഫ് ഹൗസ് നവീകരണം: 1.80 കോടി ചെലവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ ചാണക കുഴി നിർമ്മാണം പൂർത്തിയായപ്പോൾ 4.40 ലക്ഷം രൂപ ചെലവായെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ചാണക കുഴി നിർമ്മിക്കാൻ 2023 ജനുവരി 16 നായിരുന്നു ടെണ്ടർ ക്ഷണിച്ചത്.

3.72 ലക്ഷത്തിനാണ് ടെണ്ടർ ക്ഷണിച്ചത്. ജി.എസ് സുരേഷ് കുമാർ എന്ന കോൺട്രാക്റ്റർ ആയിരുന്നു ചാണക കുഴി നിർമ്മിച്ചത്. എന്നാൽ പണി പൂർത്തിയായപ്പോൾ ടെണ്ടർ തുകയേക്കാൾ 68000 രൂപ കൂടുതൽ ചെലവായി എന്ന് ഈ മാസം 11 ന് മുഹമ്മദ് റിയാസ് നിയമസഭയിൽ നൽകിയ മറുപടിയിൽ നിന്ന് വ്യക്തം.

ഒരു ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയേക്കാൾ ( 4 ലക്ഷം) കൂടുതലായി മുഖ്യമന്ത്രിയുടെ ചാണക കുഴിക്ക്. 1,80,81,000 രൂപ ക്ലിഫ് ഹൗസിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ സർക്കാരിൻ്റെ കാലത്ത് അതായത് 2021 മെയ് മുതൽ ചെലവായെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *