സാലറി ചലഞ്ചില്‍ സർക്കാർ പിടിവാശി ഉപേക്ഷിക്കണം: ഫെറ്റോ

Kerala secretariat

സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ സാലറി ചലഞ്ച് മാർഗ്ഗനിർദ്ദേശങ്ങള്‍ക്കെതിരെ ഫെറ്റോ (Federation of Employees and Teachers Organization). അഞ്ച് ദിവസത്തില്‍ കുറഞ്ഞ ശമ്പളം സ്വീകരിക്കില്ലെന്ന സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

“വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരും അധ്യാപകരും സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ ഫെറ്റോ മാനിക്കുന്നു. എന്നാൽ ശമ്പളം നൽകുന്നവരിൽ നിന്ന് 5 ദിവസത്തിൽ കുറഞ്ഞ ശമ്പളം സ്വീകരിക്കില്ലായെന്ന സർക്കാർ ഉത്തരവ് ഫെറ്റോ അംഗീകരിക്കില്ല. ഇക്കാര്യത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കണം എന്ന് ഫെറ്റോ ഭാരവാഹികള്‍ പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നു.

ജീവനക്കാർക്ക് എത്ര ദിവസത്തെ ശമ്പളമാണോ കൊടുക്കാൻ കഴിയുന്നത് അത് വാങ്ങാനുള്ള ഓപ്ഷൻ ഉത്തരവിൽ ഉണ്ടാകണം.. 5 ദിവസമോ, അതിൽ കൂടുതലോ കൊടുക്കാൻ കഴിയുന്നവർക്കുള്ള ഓപ്ഷൻ മാത്രമെ ഇന്നലെ ഇറങ്ങിയ ഉത്തരവിൽ ഉള്ളൂ. ഇത് സർവ്വീസ് സംഘടനകളുടെ യോഗത്തിലുണ്ടായ ധാരണയ്ക്ക് വിരുദ്ധമാണെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും ഇന്ന് തന്നെ നിവേദനം നൽകും.

ജീവനക്കാർക്ക് കഴിയുന്ന സംഭാവന നൽകാനുള്ള അവസരം സർക്കാർ നിഷേധിച്ചാൽ ഫെറ്റോ അംഗങ്ങൾ ട്രഷറി വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നൽകുമെന്നും ഫെറ്റോ സംസ്ഥാന പ്രസിഡൻ്റ് SK. ജയകുമാറും , ജനറൽ സെക്രട്ടറി PS ഗോപകുമാറും അറിയിച്ചു.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments