CMDRF: സ്വന്തം എംഎല്‍എയോടുപോലും മുഖ്യമന്ത്രിക്ക് മറുപടിയില്ല

CMDRF Kerala CM Pinarayi vijayan

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2016 മുതൽ എത്ര കോടി ചെലവഴിച്ചു? ഭരണകക്ഷി എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് 2 മാസമായിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള നിയമസഭ ചോദ്യത്തിന് മറുപടി തരാതെ മുഖ്യമന്ത്രി. ഭരണകക്ഷി എംഎൽഎയ്ക്ക് പോലും മുഖ്യമന്ത്രി മറുപടി കൊടുക്കുന്നില്ല. ജൂൺ 10 ന് തൃക്കരിപ്പൂരിലെ സിപിഎം എംഎൽഎ എം. രാജഗോപാലൻ ആണ് മുഖ്യമന്ത്രിയോട് ദുരിതാശ്വാസ നിധി സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.

ചോദ്യം ഇങ്ങനെ ” 2016 മുതൽ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ? ഇതിൽ പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്കും അപകട മരണത്താൽ നിരാലംബരായ കുടുംബൾക്കുമായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇത് എത്ര പേർക്ക് നൽകിയിട്ടുണ്ടെന്നും വിശദമാക്കാമോ?”.

നിയമസഭയിൽ 2024 ജൂൺ 10 ന് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 64 ആയാണ് ഈ ചോദ്യം ലിസ്റ്റ് ചെയ്തത്. ഇതിന് തലേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് നിയമസഭ ചട്ടം. ഭരണകക്ഷി എംഎൽഎയ്ക്ക് പോലും ചോദ്യം ഉന്നയിച്ച് 2 മാസം കഴിഞ്ഞിട്ടും പിണറായി മറുപടി നൽകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്ന കാര്യമാണ്.

ദുരിതാശ്വാസ നിധിയിലെ പണം ഉഴവൂർ വിജയൻ്റെ കുടുംബത്തിനും ചെങ്ങന്നൂർ എം എൽ എ ആയിരുന്ന രാമചന്ദ്രൻ നായരുടെ കുടുംബത്തിനും പിണറായി അനുവദിച്ചത് വിവാദമായിരുന്നു. അന്തരിച്ച എൻ.സി.പി നേതാവായ ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകിയത്.

ഉഴവൂർ വിജയൻ്റെ ചികിൽസ ചെലവിന് 5 ലക്ഷവും മക്കളുടെ വിദ്യാഭ്യാസത്തിന് 20 ലക്ഷവും ആണ് ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയത്. ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന അന്തരിച്ച രാമചന്ദ്രൻ നായരുടെ വായ്പ കുടിശിക തീർക്കാനും ദുരിതാശ്വാസ നിധിയിൽ നിന്നും മുഖ്യമന്ത്രി തുക അനുവദിച്ചിരുന്നു.

8,66,697 രൂപയാണ് വായ്പ കുടിശിക തീർക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയത്. നിയമസഭ ചോദ്യത്തിന് മറുപടി നൽകിയാൽ ഈ ചെലവുകളും മുഖ്യമന്ത്രിക്ക് മറുപടിയായി നൽകേണ്ടി വരും. അത് ഒഴിവാക്കാനാണ് മറുപടി നൽകാതെ മുഖ്യമന്ത്രി മുങ്ങിയത് എന്ന് വ്യക്തം.

എം. രാജഗോപാലൻ എംഎല്‍എ

ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചതിന് ഭരണ കക്ഷി എംഎൽഎ ആയ എം. രാജഗോപാലിനെ മുഖ്യമന്ത്രി ശാസിച്ചോ എന്നും വ്യക്തമല്ല. നിയമസഭ ചോദ്യത്തിൽ നിന്ന് മറുപടി പറയാതെ ഒളിക്കുന്നത് ഭീരുത്വം ആണ്. എത്രയും വേഗം മറുപടി നൽകണം പ്രിയ മുഖ്യമന്ത്രി. ജനം അറിയട്ടെ. കാര്യങ്ങൾ മറച്ച് വയ്ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്കും അപകട മരണത്തിൽ നിരാലംബരായ കുടുംബങ്ങൾക്കും ദുരിതാശ്വാസ നിധിയിൽ നിന്ന് എത്ര കൊടുത്തു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുക തന്നെ വേണം. അതിനുള്ള അവസരമാണ് രാജഗോപാലിൻ്റെ ചോദ്യത്തിനുള്ള നിയമസഭ മറുപടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments