70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ആട്ടം’ മികച്ച ചിത്രം. ഋഷഫ് ഷെട്ടിയാണ് (കാന്താര) മികച്ച നടൻ, നിത്യ മേനോൻ (തിരുച്ചിത്രമ്പലം) മികച്ച നടി, സൗദി വെള്ളയ്ക്ക മികച്ച മലയാള സിനിമ. മികച്ച ബാല താരം ശ്രീപത് (മാളികപ്പുറം). മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ആനന്ദ് ഏകർഷിക്ക് (ആട്ടം).
നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മലയാളിയായ മിറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറം ഫെയിം ശ്രീപദ് നേടി.
കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച സംവിധായകൻ: സൂരജ് ബർജാത്യ. രവി വർമൻ ഛായാഗ്രഹണത്തിനും മഹേഷ് ഭുവനന്ദ് എഡിറ്റിങ്ങിനും പുരസ്കാരം നേടി. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം എ.ആർ.റഹ്മാൻ സ്വന്തമാക്കി. മികച്ച ഗായികയായി ബോംബെ ജയശ്രീയും ഗായകനായി അർജിത് സിങ്ങും തിരഞ്ഞെടുക്കപ്പെട്ടു. സംഗീതസംവിധാനത്തിന് സഞ്ജയ് സലിൽ ചൗധരിക്ക് പ്രത്യേക ജൂറി പരാമർശം (ചിത്രം: കാഥികൻ)