‘മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം’; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ല. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇടുക്കി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. പുതിയ ഡാം വേണമെന്ന് തന്നെയാണ് നിലപാടെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നത് സംസ്ഥാന സർക്കാരിൻറെ പ്രഖ്യാപിത നിലപാടാണ്. എന്നാൽ അണക്കെട്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് അനാവശ്യ പ്രചാരണമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ ഡാമിന്റെ സുരക്ഷ വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്നും മന്ത്രി.

ഡാമിലെ ജലനിരപ്പ് ഉൾപ്പെടെ ദിവസേന പരിശോധിക്കുന്നുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും. ഇടുക്കി കളക്ടറേറ്റിൽ മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നും ഗൗരവത്തോടെ എടുക്കേണ്ട വിഷയമാണെന്നും ജോസ് കെ മാണി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments