Cinema

നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റു! സൂര്യ 44 ചിത്രീകരണം നിർത്തിവെച്ചു

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് സിനിമാ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹിറ്റ് സിനിമകളുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് സൂര്യ 44 എന്ന് നിലവില്‍ അറിയപ്പെടുന്ന സിനിമ ചെയ്യുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് അറിയിച്ചിരിക്കുന്നത്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്.

വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകരും പരിഭ്രാന്തിയിലായിരുന്നു. എന്തുകൊണ്ട് പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നോ കാര്‍ത്തിക്കില്‍ നിന്നോ ഒരു പ്രസ്താവനയും നടത്തിയില്ലെന്ന ചോദ്യവും ഉയര്‍ന്നതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വിശദീകരിക്കുകയായിരുന്നു.

‘പ്രിയ ആരാധകരെ, ഇതൊരു ചെറിയ പരിക്കുമാത്രമാണ്, വിഷമിക്കരുത്, നിങ്ങളുടെ സൂര്യ സുഖമായിരിക്കുന്നു’ എന്നാണ് നിര്‍മ്മാതാവ് രാജശേഖര്‍ പാണ്ഡ്യന്‍ കുറിച്ചത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം ഊട്ടിയിലെ ആശുപത്രിയില്‍ ചികില്‍സതേടിയ സൂരിയ കുറച്ചു ദിവസം വിശ്രമിത്തിലായിരിക്കും.

2ഡി എന്റര്‍ടെയ്‌മെന്റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. പൂജ ഹെഗ്‌ഡെ, ജയറാം, കരുണാകരന്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *