
കേന്ദ്ര സംസ്ഥാന ജീവനക്കാർക്ക് 3 % ക്ഷാമബത്ത വർദ്ധിക്കും; കേരളത്തിൽ ക്ഷാമബത്ത കുടിശിക 22 %ലേക്ക്
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2024 ജൂലൈ മുതല്‍ ഡിസംബർ വരെ ബാധകമായ ക്ഷാമബത്തയില്‍ (ഡി.എ) 3% വര്‍ദ്ധന. ഡി.എ കണക്കാക്കുന്നതിനുള്ള മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാര്‍ഷിക ശരാശരി 392.8 പോയന്റില്‍ നിന്നും 400.9 പോയന്റ് ആയി ഉയര്‍ന്നതിനാലാണിത്.
ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ആകെ ഡി.എ 53% ആയും സംസ്ഥാന ജീവനക്കാരുടേത് 31% ആയും ഉയരും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ ജനുവരി വരെ ബാധകമായ 50 ശതമാനം ഡി.എ പൂര്‍ണ്ണമായും കേന്ദ്ര സർക്കാർ അനുവദിച്ചെങ്കിലും സംസ്ഥാന ജീവനക്കാര്‍ക്ക് 2021 ജനുവരി വരെയുള്ള 9 ശതമാനം ഡി.എ ആണ് ഇപ്പോഴും ലഭിക്കുന്നത്.
പുതിയ വര്‍ദ്ധന ഉള്‍പ്പെടെ സംസ്ഥാന ജീവനക്കാര്‍ക്ക് 2021 ജൂലൈ മുതൽ ആകെ 7 ഗഡുക്കളായി 22% ഡിഎ കുടിശ്ശികയാവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പുതിയ വര്‍ദ്ധനയായ 3% ഒക്ടോബർ മാസത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വയനാട് ദുരന്തവും മൂലം സംസ്ഥാന ജീവനക്കാര്‍ക്ക് ഡി.എ ഉടനെങ്ങും ലഭിക്കാനിടയില്ല.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി 1 പ്രാബല്യത്തിൽ അനുവദിച്ച 2% ക്ഷാമബത്തയുടെ 39 മാസത്തെ കുടിശികയും സർക്കാർ അനുവദിച്ചിട്ടില്ല. ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ടം അവസാനിച്ചിട്ടും അനുവദിച്ച 2% ക്ഷാമബത്തയുടെ കുടിശിക സംബന്ധിച്ച് ധനവകുപ്പ് മൗനം തുടരുകയാണ്.
ജീവനക്കാർക്ക് ഡി എ അനുവദിക്കും എന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആർട്ടിക്കിൾ 300 പ്രകാരം പ്രഖ്യാപനം നടത്തിയെങ്കിലും ഇത് സംബന്ധിച്ച തുടർ നടപടികൾ ഒന്നും സർക്കാർ തലത്തിൽ ആരംഭിച്ചിട്ടില്ല.
ഫലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 3% ഡി എ വർധന അടുത്ത ഒക്ടോബർ മാസത്തോടെ പ്രഖ്യാപിക്കും എങ്കിലും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി എ കുടിശികയിൽ 3% കൂടി വർധന ആയി നിൽക്കാൻ ആണ് സാധ്യത. ഇതോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആകെ ഡി എ കുടിശിക 22% ആയി ഉയരും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ മാസ ശമ്പളത്തിൽ 7 ദിവസത്തെ ശമ്പളം ആണ് ഇത്തരത്തിൽ
ക്ഷാമബത്ത കുടിശിക ഇനത്തിൽ ജീവനക്കാർക്ക് പ്രതിമാസം നഷ്ടം ആകുന്നത്.
[…] കേന്ദ്ര സംസ്ഥാന ജീവനക്കാർക്ക് 3 % ക്ഷാ… […]