തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് സർക്കാർ ജീവനക്കാരില്‍ സാലറി ചലഞ്ചായി സംഭവാനകള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി.
അഞ്ച് ദിവസത്തെ ശമ്പളമാണ് ഇങ്ങനെ സർക്കാർ സ്വീകരിക്കുക. ഒരുമിച്ച് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ കഴിയുന്നവരില്‍ നിന്ന് അങ്ങനെയും തവണകളായി നല്‍കാൻ കഴിയുന്നവരില്‍ നിന്ന് അതുപോലെയും സംഭാവന സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
തവണകളായി പിടിക്കുന്നവരില്‍ നിന്ന് ആദ്യത്തെ മാസം ഒരു ദിവസത്തെയും പിന്നീടുള്ള രണ്ട് മാസങ്ങളില്‍ ഈരണ്ട് മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിക്കാനാണ് തീരുമാനം.
ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം പിടിച്ചാൽ 565 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തുക. ഒരു മാസം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് ജീവനക്കാർക്കും ശമ്പളം കൊടുക്കാൻ വേണ്ടത് 3400 കോടിയാണ്. പി.എസ്.സി അംഗങ്ങൾ തുടങ്ങി കാക്ക തൊള്ളായിരം രാഷ്ട്രീയ നിയമനങ്ങളുടെ ശമ്പളവും ഈ 3400 കോടിയിൽ പെടും. വയനാടിന് വേണ്ടി എത്ര കോടി വരുമെന്ന പ്രാഥമിക കണക്കുകൾ പോലും മുഖ്യമന്ത്രി തയ്യാറാക്കിയിട്ടില്ലെന്നതാണ് അവസ്ഥ.