സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക അനുവദിക്കാത്തതിലൂടെ സർക്കാരിന് പ്രതിമാസം ലഭിക്കുന്നത് 600 കോടി. 22 ശതമാനമാണ് ക്ഷാമബത്ത കുടിശിക .
2021 ജൂലൈ മുതലുള്ള ക്ഷാമബത്ത ആണ് സർക്കാർ അനുവദിക്കാത്തത്.രാജ്യത്ത് ക്ഷാമബത്ത കുടിശികയിൽ ഒന്നാം സ്ഥാനത്താണ് കേരളം. ക്ഷാമബത്ത കുടിശിക അനുവദിക്കാത്തത് വഴി നാലിലൊന്ന് ശമ്പളം പ്രതിമാസ ശമ്പളത്തിൽ ജീവനക്കാർക്ക് മാസങ്ങളായി നഷ്ടപ്പെടുകയാണ്.
ക്ഷാമബത്ത തടഞ്ഞ് വച്ചത് വഴി സർക്കാരിന് പ്രതിവർഷം ലഭിക്കുന്നത് 7200 കോടി ആണ്.തടഞ്ഞ് വച്ച കുടിശികകൾ അനുവദിക്കുമെന്ന് ജൂലൈ 10 ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയെങ്കിലും പതിവ് പോലെ അത് പ്രസ്താവനയിൽ ഒതുങ്ങി.
ഉത്തരവ് ഇറക്കേണ്ട ധനവകുപ്പ് ഒരു മാസം ആയിട്ടും അനങ്ങുന്നില്ല.ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കാനുള്ള ക്ഷാമബത്തയും ക്ഷാമആശ്വാസവും ചുവടെ:
- 01.07.21 – 3 %
- 01.01.22 – 3 %
- 01.07.22 – 3 %
- 01.01.23 – 4 %
- 01.07.23 – 3 %
- 01.01.24 – 3 %
- 01.07.24 – 3 %
- ആകെ : 22 %