
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പരാതി പരിഹാരത്തിന് ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളും സംശയങ്ങളും പരിഹരിക്കാൻ നാലംഗ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ.
ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ആണ് സൂപ്രവൈസിങ് ഓഫീസർ. ഇദ്ദേഹത്തിൻ്റെ കീഴിൽ സെല്‍ ഇൻ ചാർജായി ജോയിന്റ് സെക്രട്ടറി ഒ.ബി. സുരേഷ് കുമാർ. നോഡല്‍ ഓഫീസറായി കെ.എസ്. അനില്‍രാജ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി ടി. ബൈജു എന്നിവർ ഉള്‍പ്പെടുന്നതാണ് ഉദ്യോഗസ്ഥ സംഘം.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായാണ് നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും സംശയങ്ങളും പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക ഉദ്യോഗസ്ഥ സംഘം. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ധനസമാഹരണം സർക്കാർ നിർത്തിവെച്ചിരിക്കുകയാണ് ഇതിന്റെ പേരില്‍ തട്ടിപ്പ് വ്യാപകമാണെന്ന പരാതിയെത്തുടർന്നാണ് നടപടി.