എത്ര വലിയ ദുരന്തവും തന്നെ ഒരു ഈശ്വരവിശ്വാസിയാക്കില്ലെന്ന് എസ് എസ് രാജമൗലി; ഭാര്യ അപകടത്തില്‍പ്പെട്ടപ്പോഴും ദൈവത്തോട് പ്രാർത്ഥിച്ചില്ല

ഇന്ത്യൻ സിനിമാ ലോകത്ത് ഇന്ന് ഏറ്റവും വിലയേറിയ സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹം സംവിധാനം ചെയ്ത ആർആർആർ ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി എന്നത് മാത്രമല്ല, ഓസ്കാറിലും അംഗീകാരങ്ങള്‍ വാരിക്കൂട്ടി ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ സിനിമയാണ്. അതിന് മുമ്പ് റിലീസ് ആയ ബാഹുബലിയും സിനിമാലോകത്ത് റെക്കോർഡ് ഹിറ്റാണ്.

പുരാണ കഥകള്‍ പ്രമേയങ്ങളുള്ള കഥകളാണ് രാജമൌലിയുടെ സിനിമാ ലോകം. എന്നാല്‍, താൻ ഒരു ഈശ്വര വിശ്വാസിയല്ലെന്ന് ഉറപ്പിച്ച് പറയുകയും ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ പോലും ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചില്ലെന്നും വെളിപ്പെടുത്തുകയാണ് രാജമൗലി.

രാജമൗലിയെക്കുറിച്ച് നെറ്റ്ഫ്ലിക്സില്‍ റിലീസായ മോഡേണ്‍ മാസ്റ്റേഴ്സ്: എസ്എസ് രാജമൗലി എന്ന ഡോക്യുമെന്ററിയിലാണ് അതുല്യകലാകാരന്റെ തുറന്നുപറച്ചില്‍. പുരാണ കഥകള്‍ സിനിമക്ക് പ്രമേയമാകുന്നുവെന്നതുകൊണ്ട് താനൊരു ദൈവവിശ്വാസിയാണെന്ന് കരുതേണ്ട എന്നാണ് അദ്ദേഹം പറയുന്നത്.

കഠിനമായ ചില വ്യക്തിപരമായ ദുരന്തങ്ങൾക്ക് പോലും തന്നെ ഒരു ഈശ്വര വിശ്വാസിയാക്കി മാറ്റാൻ കഴിയില്ലെന്ന് രാജമൗലി പറയുന്നു. രാംചരണ്‍ നായകനായ മഗധീരയുടെ ഷൂട്ടിങ് സമയത്താണ് ഭാര്യ രമ ഒരു വാഹനാപകടത്തില്‍പ്പെടുന്നത്. വിദൂരമായ ഒറ്റപ്പെട്ട സ്ഥലത്തുവെച്ചായിരുന്നു അപകടം. വിവരമറിഞ്ഞ് താൻ സ്തബ്ധനായിപ്പോയി, കരയാൻ തുടങ്ങി.. പിന്നീട് തനിക്ക് അറിയാവുന്ന എല്ലാ ഡോക്ടറുമായും ബന്ധപ്പെടാൻ ശ്രമിച്ചു,

“അപകടത്തിന്റെ ആഘാതത്തില്‍ ഭാര്യയ്ക്ക് അമിതമായി രക്തം നഷ്ടപ്പെടുകയും ശരീരത്തിന്റെ ഒരുഭാഗം തളരുകയും ചെയ്തിരുന്നു. അടുത്തുള്ള ആശുപത്രി 60 കിലോമീറ്റർ അകലെയായിരുന്നു. ഞാൻ ആകെ ഭയന്നുപോയി. അപ്പോഴാണ് തനിക്ക് ഒരു ചിന്തയുണ്ടായത്. ‘എന്നെ സഹായിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കണോ?’ പക്ഷേ ഞാൻ അത് ചെയ്തില്ല. ഞാൻ വളരെയേറെ കരയുകയും ഡോക്ടർമാരെ വിളിക്കുകയും, ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയുമാണ് ചെയ്തത്. എന്റെ ജോലിയാണ് എന്റെ ദൈവം. എനിക്ക് സിനിമയോട് വലിയ ബഹുമാനമുണ്ട്,” അദ്ദേഹം ഡോക്യുമെൻ്ററിയിൽ പറഞ്ഞു.

രാജമൗലിയുടെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിശദീകരിക്കുന്ന ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് അപ്ലാസ് എൻ്റർടൈൻമെൻ്റും ഫിലിം കമ്പാനിയൻ സ്റ്റുഡിയോയും ചേർന്നാണ്. രാഘവ് ഖന്നയാണ് സംവിധാനം. രാജമൌലിയും അദ്ദേഹത്തിൻ്റെ അടുത്ത സഹപ്രവർത്തകരും ജെയിംസ് കാമറൂൺ, ജോ റൂസ്സോ, കരൺ ജോഹർ, പ്രഭാസ്, റാണ ദഗ്ഗുബതി, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയ സിനിമാ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖവും ഡെക്യുമെന്ററിയിലുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
K. Radhakrishnan
K. Radhakrishnan
1 month ago

Yes, God is an illution or concept, but his reality will feel only when a day arrives, those who disbelive, they will call him with greate agony while attining thee